- Trending Now:
നിങ്ങൾ ഒരു പ്രധാനപ്പെട്ട വ്യക്തിയാകാൻ ആഗ്രഹിക്കുന്ന ആളാണോ. പ്രധാനപ്പെട്ട വ്യക്തികളുടെ ചിന്ത എങ്ങനെ ആയിരിക്കും? അത്തരത്തിൽ ആയിരിക്കണം നിങ്ങളുടെ ചിന്തകളും. എങ്കിൽ മാത്രമേ നിങ്ങൾക്ക് ഒരു പ്രധാനപ്പെട്ട വ്യക്തിയായി മാറാൻ സാധിക്കുകയുള്ളൂ. നിങ്ങളുടെ ചിന്ത എന്താണ് അതനുസരിച്ച് ആയിരിക്കും നിങ്ങളുടെ പ്രവർത്തി. ആ പ്രവർത്തിക്കനുസരിച്ച് ഫലമായിരിക്കും നിങ്ങൾക്ക് ലഭിക്കുന്നത്. വിജയിച്ച ആളുകൾ എങ്ങനെ ചിന്തിക്കും എന്നതിനെക്കുറിച്ചാണ് ഇന്ന് നോക്കുന്നത്. അതിനു വേണ്ടിയുള്ള ചില ഉദാഹരണങ്ങളാണ് താഴെ കൊടുത്തിരിക്കുന്നത്.
ഈ സമയത്ത് ചിന്തിക്കേണ്ടത് പ്രധാനപ്പെട്ട വ്യക്തികൾ ഇത്തരം കാര്യങ്ങളെക്കുറിച്ച് ആലോചിച്ചു വിഷമിക്കാറുണ്ടോ എന്നാണ്.
പ്രധാനപ്പെട്ട വ്യക്തി ഈ ആശയം ഉണ്ടായിരുന്നെങ്കിൽ ഈ ആശയം വെച്ച് എന്ത് ചെയ്തേനെ എന്നതിനെക്കുറിച്ചാണ്.
ഞാൻ പരമാവധി സ്വയം ബഹുമാനം കിട്ടാവുന്ന ഒരാളിനെ പോലെയാണോ വസ്ത്രം ധരിച്ചിരിക്കുന്നത്. ഒരു പ്രധാനപെട്ട വ്യക്തി എങ്ങനെയായിരിക്കും ഈ അവസരങ്ങൾ വസ്ത്രം ധരിക്കുക എന്ന് ചിന്തിക്കണം.
ജയിച്ച ആളുകളുടെ സംസാരം ഇങ്ങനെയാണോ. അവർ മറ്റുള്ളവരോട് ഇങ്ങനെയാണോ ഇടപഴകുന്നത്.
[ശ്രദ്ധ നഷ്ടപ്പെടുന്നതുകൊണ്ട് ജീവിതം നഷ്ടമാകുന്നുണ്ടോ? ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങൾ]
പ്രധാനപ്പെട്ട വ്യക്തികൾ ഈ തരത്തിലുള്ള പുസ്തകങ്ങളാണോ വായിക്കുന്നത്. ഈ പുസ്തകം വായിച്ചത് കൊണ്ട് താൻ ഒരു പ്രധാനപ്പെട്ട വ്യക്തിയായി മാറുമോ.
ഒരു പ്രധാനപ്പെട്ട വ്യക്തി ദേഷ്യം വരുന്ന സമയത്ത് എങ്ങനെയാണ് ബിഹേവ് ചെയ്യുന്നത്. ഭ്രാന്തമായ അവസ്ഥയിൽ കോപാകുലൻ ആകുമോ എന്ന തരത്തിൽ ചിന്തിക്കുക.
ഒരു പ്രധാനപ്പെട്ട വ്യക്തി ഇത്തരത്തിൽ ഒരു തമാശ പറയാൻ തയ്യാറാകുമോ.
ഒരു വിജയിച്ച വ്യക്തി എങ്ങനെയാണ് സമ്പത്ത് ചെലവാക്കുന്നത്. ആവശ്യങ്ങൾക്കാണോ അനാവശ്യങ്ങൾക്കാണോ ചിലവാക്കുന്നത്. ധൂർത്ത് ചെയ്യുന്ന ആളുകളാണോ, അവർക്ക് ആകെ കിട്ടുന്ന ധനത്തിന്റെ എത്ര ശതമാനമാണ് അവർ ചിലവാക്കുന്നത് എന്ന തരത്തിലാണ് ചിന്തിക്കേണ്ടത്.
ഇങ്ങനെ നിങ്ങളുടെ ചിന്തകളെ പ്രധാനപ്പെട്ട വ്യക്തികൾ എങ്ങനെയാണ് ചിന്തിക്കുന്നത് എന്ന തരത്തിൽ ചിന്തിക്കാൻ കഴിഞ്ഞാൽ, അതേപോലെ നിങ്ങളും പ്രവർത്തിക്കാൻ തയ്യാറായാൽ നിങ്ങൾ അറിയാതെ തന്നെ പ്രധാനപ്പെട്ട ഒരു വ്യക്തിയായി മാറും.
ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.