Sections

സ്‌ക്വിഡ് ഗെയിമിന്റെ റെക്കോര്‍ഡിന് മുന്നില്‍ തളര്‍ന്ന് സ്ട്രേഞ്ചര്‍ തിങ്സ് സീസണ്‍ 4| stranger things 4 has failed to surpass squid game's viewership record

Friday, Aug 05, 2022
Reported By admin
Squid Game

നെറ്റ്ഫ്‌ലിക്‌സ് സീസണ്‍ ഫോറിന്റെ ആദ്യ ഭാഗം മെയ് 27നാണ് പുറത്തിറങ്ങിയത്

 

സീരീസുകളുടെ മത്സരത്തില്‍ നെറ്റ്ഫ്‌ലിക്‌സിലെ സ്‌ക്വിഡ് ഗെയിമിന്റെ റെക്കോര്‍ഡ് തകര്‍ക്കാനാകാതെ സ്‌ട്രേഞ്ചര്‍ തിങ്‌സ് നാലാം സീസണ്‍. നെറ്റ്ഫ്‌ലിക്‌സ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇംഗ്ലീഷ് ടിവി സീരീസായി കണക്കാക്കപ്പെട്ടിരുന്ന സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ ഫോര്‍ ആദ്യ മാസം 1.352 ബില്ല്യണ്‍ മണിക്കൂറുകള്‍ സ്ട്രീം ചെയ്യപ്പെട്ടു. രണ്ട് ഭാഗങ്ങളായാണ് സീസണ്‍ ഫോര്‍ സ്ട്രീം ചെയ്തത്. ഇത് രണ്ടും കൂടിയുള്ള കണക്കാണിത്. അതേസമയം, സ്‌ക്വിഡ് ഗെയിംസ് ആവട്ടെ 1.650 ബില്ല്യണ്‍ മണിക്കൂറുകള്‍ സ്ട്രീം ചെയ്യപ്പെട്ടു.

നെറ്റ്ഫ്‌ലിക്‌സ് സീസണ്‍ ഫോറിന്റെ ആദ്യ ഭാഗം മെയ് 27നാണ് പുറത്തിറങ്ങിയത്. ഏഴ് എപ്പിസോഡുകള്‍ ആദ്യ ഭാഗത്തിലുണ്ടായിരുന്നു. രണ്ട് എപ്പിസോഡുകള്‍ അടങ്ങിയ രണ്ടാം ഭാഗം ജൂലായ് ഒന്നിന് റിലീസായി. സീരീസിന് ഇനിയൊരു ഫൈനല്‍ സീസണ്‍ കൂടിയുണ്ടാവുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

സ്‌ക്വിഡ് ഗെയിമിന്റെ ആകെ സമയം 8 മണിക്കൂറാണ്. അതേസമയം, സ്‌ട്രേഞ്ചര്‍ തിങ്‌സ് സീസണ്‍ 4 13 മണിക്കൂറുണ്ട്. അഞ്ച് മണിക്കൂര്‍ അധികമുണ്ടെങ്കിലും സ്‌ക്വിഡ് ഗെയിമിനെ മറികടക്കാന്‍ സ്‌ട്രേഞ്ചര്‍ തിങ്‌സിനു കഴിഞ്ഞില്ല. ഒന്നാം സ്ഥാനത്ത് സ്‌ക്വിഡ് ഗെയിമും രണ്ടാം സ്ഥാനത്ത് സ്‌ട്രേഞ്ചര്‍ തിങ്‌സും ഉള്ള പട്ടികയില്‍ ബ്രിഡ്ജ്ടണിന്റെ രണ്ടാം സീസണാണ് മൂന്നാമത്. ആകെ 656 മില്ല്യണ്‍ മണിക്കൂറുകളില്‍ ബ്രിഡ്ജ്ടണ്‍ സീസണ്‍ 2 സ്ട്രീം ചെയ്യപ്പെട്ടു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.