Sections

രണ്ടാം ദിവസവും ഓഹരി വിപണി ഇടിഞ്ഞ് തന്നെ

Monday, Apr 25, 2022
Reported By admin
stock exchange

ചരക്ക് വില ഉയരുന്നതും കോവിഡ് ഭീതിയുമാണ് വിപണിയെ ഇന്നും താഴ്ചകളിലേക്ക് വലിച്ചിട്ടത്

 

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ ഇടിവ് തന്നെ. ബെഞ്ച്മാര്‍ക്ക് സൂചിക സെന്‍സെക്‌സ് 617 പോയ്ന്റ് അഥവാ 1.08 ശതമാനം താഴ്ന്ന് 56,580ലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 50 സൂചിക 187 പോയ്ന്റ് അഥവാ 1.09 ശതമാനം ഇടിഞ്ഞ് 16,985 ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരുഘട്ടത്തില്‍ ഇരുസൂചികകളും യഥാക്രമം ഇന്‍ഡ്രാ ഡേയിലെ ഏറ്റവും താഴന്ന് നിലയായ 56539, 16888 എന്ന നിലയിലെത്തി.
 
ചരക്ക് വില ഉയരുന്നതും കോവിഡ് ഭീതിയുമാണ് വിപണിയെ ഇന്നും താഴ്ചകളിലേക്ക് വലിച്ചിട്ടത്.ബജാജ് ഓട്ടോ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, നെസ്ലെ ഇന്ത്യ, ഭാരതി എയര്‍ടെല്‍, കൊട്ടക് ബാങ്ക് എന്നിവ മാത്രമാണ് നിഫ്റ്റി സൂചികയില്‍ 2 ശതമാനം വരെ ഉയര്‍ന്ന് നേട്ടമുണ്ടാക്കിയത്. 

കോള്‍ ഇന്ത്യ, ബിപിസിഎല്‍, ടാറ്റ സ്റ്റീല്‍, എസ്ബിഐ ലൈഫ്, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ എന്നിവ 6.5 ശതമാനം വരെ ഇടിഞ്ഞു.ടാറ്റ കമ്മ്യൂണിക്കേഷന്‍സ്, ജൂബിലന്റ് ഫുഡ്വര്‍ക്ക്സ്, കമ്മിന്‍സ് ഇന്ത്യ, ഒബ്റോയ് റിയല്‍റ്റി, ഫ്യൂച്ചര്‍ ഗ്രൂപ്പ് ഓഹരികള്‍, ബിര്‍ള ടയേഴ്സ് എന്നിവ 5 ശതമാനത്തിനും 20 ശതമാനത്തിനും ഇടയില്‍ ഇടിഞ്ഞതോടെ വിശാല വിപണി സൂചികകള്‍ 1.8 ശതമാനം വീതം ഇടിഞ്ഞു.
 
മേഖലാതലത്തില്‍ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക മാത്രമാണ് 0.44 ശതമാനം ഉയര്‍ന്ന് പോസിറ്റീവോടെ വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയാലിറ്റി സൂചിക നാല് ശതമാനവും നിഫ്റ്റി മെറ്റല്‍ സൂചിക മൂന്ന് ശതമാനവും ഇടിഞ്ഞു.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.