Sections

ഇന്ത്യയിലെ ഏറ്റവും മൂല്യമുളള ക്രിപ്റ്റോ എക്‌സ്‌ചേഞ്ച് ഏതാണെന്ന് അറിയേണ്ടേ?

Saturday, Apr 23, 2022
Reported By admin
stock

നിലവിലുള്ള നിക്ഷേപകരായ B Capital Group, Coinbase, Polychain, Cadenza എന്നിവയും നിക്ഷേപം വര്‍ദ്ധിപ്പിച്ചു

 

135 മില്യണ്‍ ഡോളര്‍ സമാഹരിച്ച് ഏറ്റവുമധികം മൂല്യമുളള ഇന്ത്യന്‍ ക്രിപ്റ്റോ എക്സ്ചേഞ്ചായി CoinDCX. സീരീസ് D ഫണ്ടിംഗ് റൗണ്ടിന് ശേഷം 2.15 ബില്യണ്‍ ഡോളറാണ് CoinDCX-ന്റ വാല്യുവേഷന്‍.Pantera, Steadview എന്നിവ നയിച്ച ഫണ്ടിംഗ് റൗണ്ടില്‍ Kingsway, DraperDragon, Republic,Kindred എന്നിവയും പങ്കെടുത്തു

നിലവിലുള്ള നിക്ഷേപകരായ B Capital Group, Coinbase, Polychain, Cadenza എന്നിവയും നിക്ഷേപം വര്‍ദ്ധിപ്പിച്ചു.ക്രിപ്റ്റോ, ബ്ലോക്ക്ചെയിന്‍ എന്നിവയെക്കുറിച്ച് ഇന്ത്യന്‍ നിക്ഷേപകരില്‍ അവബോധമുണ്ടാക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് CoinDCX വ്യക്തമാക്കി.DCX ലേണിംഗ് പ്ലാറ്റ്‌ഫോമിലൂടെ യൂണിവേഴ്‌സിറ്റികളുമായി ചേര്‍ന്ന് നിരവധി വിദ്യാഭ്യാസ സംരംഭങ്ങളും ക്യാംപെയ്‌നുകളും CoinDCX നടത്തുന്നുണ്ട്.

ഇന്ത്യയില്‍ Web3, ബ്ലോക്ക്‌ചെയിന്‍ അഡോപ്ഷന്‍ എന്നിവയ്ക്കായി ഇന്നൊവേഷന്‍ സെന്റര്‍ ആരംഭിക്കാനും പദ്ധതിയിടുന്നു.2022 അവസാനത്തോടെ ജീവനക്കാരുടെ എണ്ണം മൂന്നിരട്ടിയായി 1,000മാക്കി ഉയര്‍ത്താനും കമ്പനി ലക്ഷ്യമിടുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.