- Trending Now:
നിങ്ങള്‍ സ്വന്തമായി ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്നു.എന്നാല്‍ സംരംഭത്തിനായുള്ള അറിവോ വലിയ ബജറ്റോ ഇല്ല.വിഷമിക്കേണ്ട അത്തരം ആളുകള്‍ക്കായി മികച്ച സംരംഭം ആണ് ഇനി പറയുന്നത്.കായം നിര്‍മ്മിച്ച് വിപണികളിലെത്തിക്കുന്നത് തന്നെ.
കറികള്‍ക്കും മസാലകള്‍ക്കും അച്ചാര്‍ നിര്‍മ്മാണത്തിനും മരുന്ന് നിര്‍മ്മാണത്തിനുമെല്ലാം കായം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.പെരുങ്കായം നിര്‍മ്മാണത്തിന്റെ കുത്തക അന്യസംസ്ഥാനങ്ങള്‍ക്കാണ്. നമ്മുടെ നാട്ടിലെ പല വിപണനകേന്ദ്രങ്ങളും തമിഴ്നാട്ടില്‍ നിന്ന് കായം വാങ്ങി സ്വന്തം ലേബല്‍ പതിച്ച് വിപണിയിലിറക്കുന്നുണ്ട്.കേരളത്തിലെ വലിയ മാര്‍ക്കറ്റ് പ്രയോജനപ്പെടുത്തി കേരളത്തില്‍ തന്നെ കായം നിര്‍മ്മാണം ആരംഭിക്കുന്നത് വഴി പുതുമയുള്ള ഒരു വ്യവസായത്തിന് തുടക്കം കുറിക്കാന്‍ സാധിക്കും.
ചെറിയ മുതല്‍ മുടക്കും കായം വ്യവസായത്തിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു.വിതരണക്കാരെ നിയമിച്ചുള്ള വിപണനരീതിയാണ് അഭികാമ്യം.18 മാസം വരെ സൂക്ഷിപ്പ് കാലാവധിയുള്ളതിനാല്‍ വിപണിയില്‍ നിന്ന് തിരിച്ചെടുക്കേണ്ടുന്ന അവസ്ഥ ഉണ്ടാവുന്നില്ല. കേരളത്തില്‍ നിന്നുള്ള കായപ്പൊടി എന്ന നിലയില്‍ കൂടുതല്‍ പ്രമോട്ട് ചെയ്താല്‍ മികച്ച സാധ്യതയുണ്ട്.മൊത്ത വ്യാപാരികള്‍ക്ക് നേരിട്ട് എത്തിക്കുന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
ഭയപ്പെടാതെ ആരംഭിക്കാം ഈ സംരംഭം പൊടി പൊടിക്കും... Read More
അഫ്ഗാനിസ്ഥാന് പോലുള്ള ചുരുക്കം ചില മേഖലകളില്‍ വളരുന്ന അസാഫോറ്റിഡ എന്ന ചെടിയില്‍ നിന്നാണ് കായം(അസാഫോറ്റിഡ) ഉല്പാദിപ്പിക്കുന്നത്. അസഫോയിടറ്റഡ പേസ്റ്റ് രൂപത്തിലും ഖരരൂപത്തിലും ലഭിക്കും. കായം പൗഡര്‍ നിര്‍മ്മിക്കുന്നതിനായി വൃത്തിയാക്കിയ ഗോതമ്പില്‍ നിന്നും നിര്‍മ്മിച്ചെടുത്ത ഗോതമ്പ് പൗഡര്‍ അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തും. തുടര്‍ന്ന് പള്‍വെറൈസര്‍ ഉപയോഗിച്ച് പൊടിച്ച അസഫോയിടറ്റഡ നിശ്ചിത ശതമാനം ഗോതമ്പ് മാവില്‍ ചേര്‍ത്ത് ബ്ലെന്‍ഡ് ചെയ്ത് സുഗന്ധം നഷ്ടപ്പെടാത്ത ബോട്ടിലുകളില്‍ നിറച്ച് സൂക്ഷിക്കാം. കായം കേക്ക് നിര്‍മ്മിക്കുന്നതിന് ഗോതമ്പ് പൗഡറും അറബിക് ഗം ചേര്‍ത്ത് പരുവപ്പെടുത്തിയ ശേഷം നിശ്ചിത ശതമാനം അസഫോയിടറ്റഡ ചേര്‍ത്ത് മിക്‌സ് ചെയ്ത് കടുകെണ്ണ ചേര്‍ത്ത് കേക്ക് രൂപത്തിലുള്ള കഷണങ്ങളാക്കി മാറ്റി പ്ലാസ്റ്റിക് കവറില്‍ പായ്ക്ക് ചെയ്തതിനു ശേഷം മാര്‍ക്കറ്റില്‍ എത്തിക്കണം.
വനിതകള്‍ക്ക് മാത്രം അപേക്ഷിക്കാം; സംരംഭം തുടങ്ങാന്‍ മഹിള ഉദ്യം നിധി
... Read More
ഈ പള്‍വെറൈസറിന് ഏകദേശം 40000 രൂപയോളം വിലവരും ബ്ലെന്‍ഡറും പിന്നെ പാത്രങ്ങളും പായ്ക്കിംഗും ഒക്കെ കൂടി 1 ലക്ഷം രൂപയോളം ചെലവും വരുന്നുണ്ട്.പ്രതിദിനം 50 കിലോ കായം നിര്‍മ്മിച്ച് വിതരണം നടത്താന്‍ സാധിച്ചാല്‍ 25000 രൂപയിലേറെ ലാഭം നേടാന്‍ സാധിക്കും.മെഷിനറികള്‍ വാങ്ങാനും മറ്റ് സഹായങ്ങള്‍ക്കും വ്യവസായ വകുപ്പില്‍ നിന്ന് സബ്‌സിഡിയോട് കൂടിയ വായ്പകള്‍ മൂലധന നിക്ഷേപത്തിന് അനുസൃതമായി ലഭിക്കും.ഭക്ഷ്യസുരക്ഷ വിഭാഗത്തിന്റെ ലൈസന്‍സ്,ഉദ്യോഗ് ആധാര്‍,ജിഎസ്ടി എന്നിവ എടുക്കേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.