Sections

ആരോഗ്യ ഇൻഷുറൻസ് വ്യാപകമാക്കാൻ സ്റ്റാർ ഹെൽത്ത് ഇൻഷുറൻസും ഫിൻക്യുസും സഹകരിക്കും

Monday, Nov 06, 2023
Reported By Admin
Star Health Insurance

കൊച്ചി: രാജ്യത്ത് ആരോഗ്യ ഇൻഷുറൻസ് വ്യാപകമാക്കാനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി സാമ്പത്തിക സേവനങ്ങളുടെ വിതരണം നടത്തുന്ന കമ്പനിയായ ഫിൻക്യുസും സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസും സഹകരിക്കും.

സ്റ്റാർ ഹെൽത്തിൻറെ പദ്ധതികളും സേവനങ്ങളും ഫിൻക്യുസ് വഴി ലഭ്യമാക്കാൻ 10 ലക്ഷത്തിലേറെയുള്ള ടച്ച് പോയിൻറുകൾ പ്രയോജനപ്പെടുത്തും. 2500-ൽ ഏറെ പിൻ കോഡുകളിൽ സ്റ്റാർ ഹെൽത്തിൻറെ സേവനം എത്താൻ ഇതു സഹായകമാകും. 28 സംസ്ഥാനങ്ങളും മൂന്നു കേന്ദ്ര ഭരണ പ്രദേശങ്ങളിലുമാണ് ഇതിലൂടെ സേവനങ്ങൾ എത്തിക്കാനാവുക. ഹോസ്പിക്യാഷ് ലഭ്യമായ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡൻറ് പോളിസികൾ ഫിൻക്യുസ് വഴി സ്റ്റാർ ഹെൽത്ത് ലഭ്യമാക്കും.

ഫിൻക്യുസിൻറെ ശക്തമായ ശൃംഖലയും രാജ്യത്തുടനീളമുള്ള സാന്നിധ്യവും വഴി ഇൻഷുറൻസ് വ്യാപകമാക്കുന്നതിനും ഇന്ത്യയിലെ താഴ്ന്ന ജനവിഭാഗങ്ങളിലേക്ക് എത്തിക്കുന്നതിനുമുള്ള തങ്ങളുടെ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് സ്റ്റാർ ഹെൽത്ത് ആൻഡ് അലൈഡ് ഇൻഷുറൻസ് ചീഫ് ഇന്നവേഷൻ ഓഫീസർ ചിട്ടി ബാബു പറഞ്ഞു.

സ്റ്റാർ ഹെൽത്ത് ആൻറ് അലൈഡ് ഇൻഷുറൻസുമായി പങ്കാളികളാകാൻ തങ്ങൾ ആവേശഭരിതരാണ്, ഇത് തങ്ങളുടെ സേവനത്തിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്ന് ഫിൻക്യു സിൻറെ സ്ഥാപകനും സിഇഒയുമായ കൃഷ്ണൻ വൈദ്യനാഥൻ പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.