- Trending Now:
സ്‌പൈസ്‌ജെറ്റ് വിമാനക്കമ്പനിയുടെ പകുതി സര്‍വ്വീസുകള്‍ക്ക് വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഒക്ടോബര്‍ 29 വരെ നീട്ടി.അടിക്കടിയുള്ള സാങ്കേതിക തകരാറുകളും സുരക്ഷ പ്രശ്‌നങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ജൂലൈ 27ന് എട്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന വിലക്ക് ഏര്‍പ്പെടുത്തിയത്. വേനല്‍ക്കാല ഷെഡ്യൂള്‍ അനുസരിച്ചുള്ള അനുവദനീയമായ പുറപ്പെടലുകളുടെ എണ്ണമാണ് പകുതിയായി വെട്ടിച്ചുരുക്കിയത്.
വിമാന ഇന്ധന വില റെക്കോഡില്‍... Read More
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌പൈസ്‌ജെറ്റ് 80 പൈലറ്റുമാരെ 3 മാസത്തേക്ക് ശമ്പളമില്ലാത്ത അവധിയില്‍ വിട്ടത് കഴിഞ്ഞ ദിവസമാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ജൂലൈ 5 വരെ ഏകദേശം എട്ടോളം സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വ്യോമയാന ഡയറക്ട്രേറ്റ് ജനറല്‍ കമ്പനിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.ഇതിന്റെ മറുപടി ലഭിച്ച ശേഷമാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.