Sections

ഗാന്ധി ജയന്തിയോടനുബന്ധിച്ച് ഖാദി തുണിത്തരങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്‌

Thursday, Sep 21, 2023
Reported By Admin
Khadi Products

ഖാദി വസ്ത്രങ്ങൾക്ക് സ്പെഷ്യൽ റിബേറ്റ്

പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ഇലന്തൂർ, പത്തനംതിട്ട, അടൂർ റവന്യൂടവർ, റാന്നി-ചേത്തോങ്കര എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമസൗഭാഗ്യകളിൽ ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എല്ലാ ഖാദി തുണിത്തരങ്ങൾക്കും 30 ശതമാനം സ്പെഷ്യൽ റിബേറ്റ് നൽകുന്നു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്നു വരെയാണ് സ്പെഷ്യൽ റിബേറ്റ്.സ്പെഷ്യൽ മേളയോട് അനുബന്ധിച്ച് ഖാദി തുണിത്തരങ്ങളുടെ വിപുലമായ ശേഖരം ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. മേളയുടെ ജില്ലാതല ഉദ്ഘാടനം റാന്നി-ചേത്തോങ്കര ഖാദി ഗ്രാമസൗഭാഗ്യയിൽ റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ നിർവഹിക്കും. ഗാന്ധിജയന്തിയുടെ ഭാഗമായി 23 ന് നൂറനാട് സിബിഎം എച്ച്എസ്എസിലും ഒക്ടോബർ മൂന്നിന് കിളിവയൽ സെന്റ് സിറിൽസ് കോളേജിലും ഖാദി സ്പെഷ്യൽ മേളകൾ സംഘടിപ്പിക്കും

ഖാദി - സ്പെഷ്യൽ റിബേറ്റ്

കൊല്ലം: ഗാന്ധി ജയന്തിയോടനുബന്ധിച്ചു ഖാദി തുണിത്തരങ്ങൾക്ക് സെപ്റ്റംബർ 23 മുതൽ ഒക്ടോബർ മൂന്ന് വരെ സ്പെഷ്യൽ റിബേറ്റ് ലഭിക്കും. കോട്ട, സിൽക്ക് തുണിത്തരങ്ങൾക്ക് 30 ശതമാനം പൊളിവസ്ത്ര, വൂളൻ തുണിത്തരങ്ങൾക്ക് 20 ശതമാനം വരെയും റിബേറ്റ് ലഭിക്കും. സർക്കാർ- ,അർദ്ധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യമുണ്ട്. വിൽപനകേന്ദ്രങ്ങൾ : ഖാദി ഗ്രാമസൗഭാഗ്യ കർബല ജംക്ഷൻ, എൽ ഐ സി ബിൽഡിംഗ് കൊട്ടാരക്കര, മൊബൈൽ സെയിൽസ്വാൻ സ്പെഷ്യൽ മേള, എസ് എൻ ഡി പി ശാഖാ ഹാൾ, പുള്ളിമാൻ ജംക്ഷൻ കരുനാഗപ്പള്ളി.

ഖാദി വിപണനമേള ശനിയാഴ്ച മുതൽ; 30 ശതമാനം വിലക്കിഴിവ്

കോട്ടയം: കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഖാദി വിപണന മേള ശനിയാഴ്ച(സെപ്റ്റംബർ 23) മുതൽ ആരംഭിക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ റിബേറ്റ് ലഭിക്കും. സർക്കാർ ജീവനക്കാരും അധ്യാപകരും ആഴ്ചയിലൊരിക്കൽ ഖാദി ധരിക്കണം എന്ന സർക്കാർ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ,അർദ്ധസർക്കാർ,പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജംഗ്ഷൻ,കോട്ടയം ഫോൺ-04812560587, റവന്യു ടവർ ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്,വൈക്കം ഫോൺ-04829233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 എന്നീ വില്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭിക്കും. ഒക്ടോബർ മൂന്നുവരെയാണ് വിലക്കിഴിവ് ലഭിക്കുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.