Sections

സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലനം

Friday, Nov 18, 2022
Reported By MANU KILIMANOOR

ഡിസംബര്‍ 3ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം

കേരള സര്‍ക്കാരിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടക്കുന്ന സിവില്‍ സര്‍വീസസ് (പ്രിലിമിനറി) പരീക്ഷ പരിശീലനത്തിന്റെ 82-ാമത് ബാച്ചിലേക്കുള്ള പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ ഓണ്‍ലൈനായോ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ http://univcsc.com സന്ദര്‍ശിച്ച് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നേരിട്ട് സമര്‍പ്പിക്കാന്‍ അപേക്ഷ ഫോറം ബോട്ടണി ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന സി.എസ്.സി.സി ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ നവംബര്‍ 28 വരെ സ്വീകരിക്കും. ഡിസംബര്‍ 3ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഫോണ്‍: 9496370425, 8075203646.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.