- Trending Now:
കൊച്ചി: പ്രീമിയം ഓഡിയോയ്ക്കും വ്യക്തിഗത കേൾവി അനുഭവങ്ങൾക്കും പുതിയ മാനദണ്ഡവുമായി 1000എക്സ് സീരീസിൻറെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ച് സോണി ഇന്ത്യ. നോയ്സ് കാൻസലിങിൻറെ പുത്തൻ മാറ്റം ഉൾക്കൊണ്ടുള്ള ഡബ്ല്യുഎച്ച്-1000എക്സ്എം6 വയർലെസ് നോയ്സ് കാൻസലിങ് ഹെഡ്ഫോൺ ആണ് സോണി ഇന്ത്യ പുറത്തിറക്കിയത്. സംഗീത പ്രേമികൾ മുതൽ പ്രൊഫഷണലുകൾ വരെയുള്ള എല്ലാവർക്കുമായി സമാനതകളില്ലാത്ത ഓഡിയോ സൊല്യൂഷൻ വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ, 1000എക്സ് സീരീസിൻറെ പാരമ്പര്യം പിന്തുടർന്ന് മികച്ച നോയ്സ് കാൻസലിങിനൊപ്പം പ്രീമിയം ശബ്ദവും മികച്ച രൂപകൽപനയും സംയോജിപ്പിച്ചാണ് എത്തുന്നത്. നെക്സ്റ്റ്ജെൻ ചിപ്പിലും ഇൻറലിജൻറ് അൽഗോരിതങ്ങളിലും പ്രവർത്തിക്കുന്ന സോണിയുടെ ഏറ്റവും നൂതനമായ നോയ്സ് കാൻസലിങ് ടെക്നോളജിയാണ് ഡബ്ല്യുഎച്ച്-1000എക്സ്എം6ൽ ഉപയോഗിച്ചിരിക്കുന്നത്.
മുൻ മോഡലുകളേക്കാൾ ഏഴിരട്ടി വേഗത്തിലുള്ള പ്രോസസർ വേഗതയുള്ള എച്ച്ഡി നോയ്സ് കാൻസലിങ് പ്രോസസർ ക്യൂഎൻ3യാണ് പുതിയ മോഡലിലുള്ളത്. ഇത് ഡബ്ല്യുഎച്ച്-1000എക്സ്എം5നെ അപേക്ഷിച്ച് 1.5 മടങ്ങ് കൂടുതലായ 12 മൈക്രോഫോണുകളെ തത്സമയം മികച്ച രീതിയിൽ ക്രമീകരിക്കും. സോണിയുടെ പുതിയ അഡാപ്റ്റീവ് എൻസി ഓപ്റ്റിമൈസർ സമാനതകളില്ലാത്ത നോയ്സ് കാൻസലിങ് കൃത്യതയും നൽകും. സംഗീതത്തെയും പുറമെയുള്ള ശബ്ദത്തെയും സന്തുലിതമാക്കുന്ന ഓട്ടോ ആംബിയൻറ് സൗണ്ട് മോഡ് ആണ് മറ്റൊരു സവിശേഷത. സോണിയുടെ ഓഡിയോ കോഡിങ് സാങ്കേതികവിദ്യയായ എൽഡിഎസി വഴി, ഹൈ-റെസല്യൂഷൻ ഓഡിയോയും ഹൈ-റെസല്യൂഷൻ ഓഡിയോ വയർലെസും ഡബ്ല്യുഎച്ച്-1000എക്സ്എം6 പിന്തുണയ്ക്കും. സ്റ്റുഡിയോ നിലവാരത്തിലുള്ള കൃത്യത ഉറപ്പാക്കുന്നതിന് ലോകപ്രശസ്ത മാസ്റ്ററിങ് എഞ്ചിനീയർമാരുമായി ചേർന്നാണ് പുതിയ മോഡൽ രൂപകൽപന ചെയ്തിരിക്കുന്നത്.
പരിസ്ഥിതിയെ കൂടി പരിഗണിച്ച് 100 ശതമാനം പേപ്പർ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് ഡബ്ല്യുഎച്ച്-1000എക്സ്എം6ൻറെ പാക്കേജിങ് നിർമാണം. പ്രീമിയർ കൺസ്യൂമർ, പ്രൊഫഷണൽ ഓഡിയോ ഉൽപ്പന്നങ്ങൾക്കും സേവനങ്ങൾക്കുമായി ഫോർ ദ മ്യൂസിക് എന്ന പേരിൽ പുതിയ ഒരു ബ്രാൻഡ് പ്ലാറ്റ്ഫോമും സോണി സ്ഥാപിച്ചിട്ടുണ്ട്. കറുപ്പ്, പ്ലാറ്റിനം സിൽവർ, മിഡ്നൈറ്റ് ബ്ലൂ എന്നീ നിറങ്ങളിൽ ഡബ്ല്യുഎച്ച്-1000എക്സ്എം6 വയർലെസ് നോയ്സ് കാൻസലിങ് ഹെഡ്ഫോൺ ലഭ്യമാവും. സോണി സെൻററുകൾ, തിരഞ്ഞെടുത്ത ക്രോമ, റിലയൻസ് ഔട്ട്ലെറ്റുകൾ, www.ShopatSC.com പോർട്ടൽ, ആമസോൺ എന്നിവിടങ്ങളിൽ 2025 സെപ്റ്റംബർ 29 മുതൽ ലഭ്യമാണ്. 39,990 രൂപയാണ് വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.