Sections

സോണി ബ്രാവിയ എക്‌സ്80എൽ ടിവി സീരിസുകൾ അവതരിപ്പിച്ചു

Tuesday, Apr 18, 2023
Reported By Admin
Sony BRAVIA

സോണി ഇന്ത്യ ബ്രാവിയ എക്‌സ്80എൽ ടെലിവിഷൻ സീരീസുകൾ അവതരിപ്പിച്ചു


കൊച്ചി: അത്യാകർഷകമായ പിക്ചർ ക്വാളിറ്റി, അതിശയിപ്പിക്കുന്ന ശബ്ദ ഫീച്ചറുമായി സോണി ഇന്ത്യ ബ്രാവിയ എക്‌സ്80എൽ ടെലിവിഷൻ സീരീസുകൾ അവതരിപ്പിച്ചു. കാഴ്ചയും ശബ്ദവും അടുത്ത തലത്തിലേക്ക് കൊണ്ടുപോകുന്ന പുതിയ എക്‌സ്80എൽ മോഡലുകൾ ഗൂഗിൾ ടിവി ഉപയോഗിച്ച് വിനോദത്തിൻറെ പുതിയ ലോകവും ഉപഭോക്താക്കൾക്ക് നൽകുന്നു. 

എക്‌സ്80എൽ സീരീസിലെ എക്‌സ്-ബാലൻസ്ഡ് സ്പീക്കർ മികച്ച ശബ്ദാനുഭവമാണ് നൽകുന്നത്. പതിനായിരത്തിലധികം ആപ്പുകൾ, ഗെയിമുകൾ, എഴ് ലക്ഷത്തിലേറെ സിനിമകൾ, ടിവി സീരീസുകൾ എന്നിവ ലഭ്യമാക്കുന്ന ഗൂഗിൾ ടിവിയിലൂടെ സ്മാർട്ട് യൂസർ എക്‌സ്പീരിയൻസും എക്‌സ്80എൽ സീരീസ് ഉറപ്പുനൽകുന്നു. ആപ്പിൾ എയർപ്ലേ2, ഹോംകിറ്റ് എന്നിവയിലും ഇത് തടസമില്ലാതെ പ്രവർത്തിക്കും. ഹാൻഡ്‌സ്ഫ്രീ വോയ്‌സ് സെർച്ച് ഫീച്ചർ ഉപയോഗിച്ച് പ്രിയപ്പെട്ട ഷോകളും സിനിമകളും ടിവിയിൽ പ്ലേ ചെയ്യാം.

ഓട്ടോ എച്ച്ഡിആർ ടോൺ മാപ്പിങും ഓട്ടോ ജൻറെ പിക്ചർ മോഡും ഉപയോഗിച്ച് ഗെയിമിങ് അനുഭവം മാറ്റാനുള്ള പിഎസ്5നുള്ള ഫീച്ചർ, ഗെയിമിങ് സ്റ്റാറ്റസ്, ക്രമീകരണങ്ങൾ, ഗെയിമിങ് അസിസ്റ്റ് ഫങ്ഷനുകൾ എന്നിവയെല്ലാം ഒരിടത്ത് എളുപ്പത്തിൽ ലഭ്യമാക്കുന്ന ഗെയിം മെനു ഫീച്ചർ, ബ്രാവിയ കോർ, ബ്രാവിയ ക്യാം, ആംബിയൻറ് ഒപ്റ്റിമൈസേഷൻ, ലൈറ്റ് സെൻസർ, അക്കോസ്റ്റിക് ഓട്ടോ കാലിബ്രേഷൻ സാങ്കേതികവിദ്യ, എക്‌സ്-പ്രൊട്ടക്ഷൻ പിആർഒ, ആറ് ഹോട്ട് കീകളുള്ള സ്ലീക്ക് സ്മാർട്ട് റിമോട്ട് എന്നിവയാണ് എക്‌സ്80എൽ സീരീസിൻറെ മറ്റു പ്രധാന സവിശേഷതകൾ.

99,900 രൂപ വിലയുള്ള കെഡി-43എക്‌സ്80എൽ മോഡലും, 114,900 രൂപ വിലയുള്ള കെഡി-50എക്‌സ്80എൽ മോഡലും 2023 ഏപ്രിൽ 19 മുതൽ ലഭ്യമാവും. കെഡി-85എക്‌സ്80എൽ മോഡലിൻറെ വിലയും പുറത്തിറക്കുന്ന തീയതിയും ഉടൻ പ്രഖ്യാപിക്കും. ഇന്ത്യയിലെ എല്ലാ സോണി സെൻററുകളിലും പ്രമുഖ ഇലക്ട്രോണിക് സ്റ്റോറുകളിലും ഇ-കൊമേഴ്‌സ് പോർട്ടലുകളിലും പുതിയ മോഡലുകൾലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.