- Trending Now:
കൊച്ചി: സോണി ഇന്ത്യ രണ്ട് പുതിയ സൗണ്ട് ബാറുകൾ കൂടി അവതരിപ്പിച്ച് ബ്രാവിയ തിയറ്റർ പോർട്ട്ഫോളിയോ വിപുലീകരിച്ചു. ബ്രാവിയ തിയറ്റർ ബാർ 6, ബ്രാവിയ തിയറ്റർ സിസ്റ്റം 6 എന്നിവയാണ് സിനിമാറ്റിക് ഓഡിയോ അനുഭവം വീടുകളിലേക്ക് കൊണ്ടുവരുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന പുതിയ രണ്ട് സൗണ്ട്ബാർ മോഡലുകൾ.
വയർലെസ് സബ് വൂഫറോടു കൂടിയ 3.1.2 സറൗണ്ട് സൗണ്ട് ബാറാണ് ബ്രാവിയ തിയറ്റർ ബാർ 6. ഓവർഹെഡ് ഓഡിയോയ്ക്കായി അപ്ഫയറിങ് സ്പീക്കറുകളുണ്ട്. വയർലെസ് റിയർ സ്പീക്കറുകളോടു കൂടിയ 5.1 പവർഫുൾ സറൗണ്ട് സൗണ്ട് ഹോം തിയറ്റർ സിസ്റ്റമാണ് പുതിയ ബ്രാവിയ തിയറ്റർ സിസ്റ്റം 6. ഡെഡിക്കേറ്റഡ് സബ് വൂഫർ, 1000 വാട്ട് പവർ ഔട്ട്പുട്ട്, മൾട്ടി സ്റ്റീരിയോ മോഡ് എന്നിവ മികച്ച ശബ്ദാനുഭവം ഉറപ്പാക്കും. ഡോൾബി അറ്റ്മോസും ഡിടിഎസ്:എക്സും നൽകുന്ന സിനിമാറ്റിക് സൗണ്ട്, വെർട്ടിക്കൽ സറൗണ്ട് എഞ്ചിൻ, എസ്-ഫോഴ്സ് പ്രോ ഫ്രണ്ട് സറൗണ്ട്, ഡയലോഗുകളുടെ വ്യക്തതക്കായി വോയ്സ് സൂം 3, ഒപ്റ്റിമൈസ്ഡ് നൈറ്റ് ആൻഡ് വോയ്സ് മോഡ്, ബ്രാവിയ കണക്റ്റ് ആപ്പ് ഉപയോഗിച്ചുള്ള നിയന്ത്രണം എന്നിവയാണ് ഇരുമോഡലുകളുടെയും പൊതുവായ ഫീച്ചറുകൾ.
ബ്രാവിയ തിയറ്റർ സിസ്റ്റം 6, ബാർ 6 എന്നീ സൗണ്ട്ബാറുകളിലൂടെ ഇന്ത്യൻ വീടുകളുടെ ഹൃദയത്തിലേക്ക് ഒരു യഥാർഥ സിനിമാറ്റിക് അനുഭവം എത്തിക്കുകയാണെന്ന് ഇതേകുറിച്ച് സംസാരിച്ച സോണി ഇന്ത്യ മാനേജിങ് ഡയറക്ടർ സുനിൽ നയ്യാർ പറഞ്ഞു. ഇന്ത്യൻ ഉപഭോക്താക്കൾ കൂടുതൽ സമ്പുഷ്ടമായ ഓഡിയോ-വിഷ്വൽ അനുഭവങ്ങൾ ആവശ്യപ്പെടുന്നതിനാൽ, പ്രീമിയം ഹോം എൻറർടൈൻമെൻറ് വിഭാഗത്തിൽ ഈ ശ്രേണി ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സോണി റീട്ടെയിൽ സ്റ്റോറുകളിലും (സോണി സെൻറർ, സോണി എക്സ്ക്ലൂസീവ് സ്റ്റോറുകൾ) പ്രധാന ഇലക്ട്രോണിക് സ്റ്റോറുകളിലും www.ShopatSC.com ലും ഇന്ത്യയിലെ മറ്റ് ഇ-കൊമേഴ്സ് പോർട്ടലുകളിലും പുതിയ ബ്രാവിയ സൗണ്ട് ബാറുകൾ വാങ്ങാം. ബ്രാവിയ തിയറ്റർ സിസ്റ്റം 6 (5.1 സറൗണ്ട് സൗണ്ട്) 49,990 രൂപ വിലയിൽ 2025 ജൂലൈ 3 മുതലും, ബ്രാവിയ തിയറ്റർ ബാർ 6 (3.1.2 സറൗണ്ട് സൗണ്ട്) 39,990 രൂപ വിലയിൽ 2025 ജൂലൈ 1 മുതലും ലഭ്യമാവും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.