- Trending Now:
കൊച്ചി: സോണി ഇന്ത്യ 249 സെന്റീമീറ്റർ (98 ഇഞ്ച്) സ്ക്രീൻ വലുപ്പമുള്ള ബ്രാവിയ 5 ടിവി പുറത്തിറക്കി. സോണിയുടെ പ്രശസ്തമായ ബ്രാവിയ ടെലിവിഷൻ നിരയിലെ ഏറ്റവും വലുതും ആകർഷകവുമായ ടിവിയാണിത്. 98 ഇഞ്ച് ബ്രാവിയ 5 ടിവിയിലൂടെ സൂപ്പർ ലാർജ് സ്ക്രീൻ വിഭാഗത്തിലേക്കും സോണി സാന്നിധ്യമറിയിച്ചു. വീടിനകത്തും പൂർണ സിനിമ അനുഭവം എത്തിക്കുകയെന്ന ലക്ഷ്യത്തിന് അനുസൃതമായി സമ്പൂർണ ആസ്വാദനം ലഭ്യമാക്കുന്ന രീതിയിലാണ് 98 ഇഞ്ച് ബ്രാവിയ 5 ടിവിയുടെ രൂപകൽപന.
സോണിയുടെ റീട്ടെയിൽ സ്റ്റോറുകളിലും (സോണി സെന്റർ, സോണി എക്സ്ക്ലൂസീവ്), www.ShopatSC.com പോർട്ടലിലും പ്രമുഖ ഇലക്ട്രോണിക് ഔട്ട്ലെറ്റുകളിലും ഇന്ത്യയിലെ പ്രധാന ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ബ്രാവിയ 5 കെ- 98എക്സ്ആർ 55എ മോഡൽ ലഭ്യമാണ്. 6,49,990 രൂപയാണ് വില. പ്രത്യേക ലോഞ്ച് ഓഫർ എന്ന നിലയിൽ മൂന്ന് വർഷത്തെ സമഗ്ര വാറന്റി ലഭിക്കും. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 25,000 രൂപയുടെ ക്യാഷ്ബാക്കും 19,995 രൂപയുടെ പ്രത്യേക ഫിക്സഡ് ഇഎംഐയും ലഭിക്കും.
അഡ്വാൻസ്ഡ് എഐ പ്രോസസർ എക്സ്ആർ ആണ് ഇതിലുള്ളത്. കാഴ്ച്ചയെ അനുസൃതമാക്കി കണ്ടന്റും നിറവും ചലനവും ക്രമീകരിക്കാൻ ഇതിന് സാധിക്കും. അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം നൽകുന്നതിനായി എക്സ്ആർ ബാക്ക്ലൈറ്റ് മാസ്റ്റർ ഡ്രൈവും ഇതിലുണ്ട്. വെല്ലുവിളി നിറഞ്ഞ പ്രകാശ സാഹചര്യങ്ങളിൽ പോലും ദൃശ്യങ്ങളെ കൂടുതൽ യാഥാർഥ്യവും സ്വാഭാവിക ഘടനയുള്ളതും ആകർഷകവുമാക്കും.
സിനിമാറ്റിക് എച്ച്ഡിആർ ദൃശ്യങ്ങളും സിനിമ തിയറ്ററിലേത് പോലെ ശബ്ദവും പുനരാവിഷ്കരിക്കാവുന്ന തരത്തിലുള്ള സറൗണ്ട് സൗണ്ടും ആസ്വദിക്കാനാവുന്നതാണ് ഇതിലെ ഡോൾബി വിഷൻ ആൻഡ് അറ്റ്മോസ് ഫീച്ചർ. സിനിമയുടെ സൃഷ്ടാക്കൾ ഉദ്ദേശിച്ച നിലവാരത്തിൽ വീട്ടിലെ ക്രമീകരണങ്ങളിൽ പുനർനിർമിക്കുന്ന സ്റ്റുഡിയോ കാലിബ്രേറ്റഡ് മോഡും 98 ഇഞ്ച് ബ്രാവിയ 5 ടിവിയിൽ സജ്ജീകരിച്ചിട്ടുണ്ട്.
നിലവിലുള്ള നെറ്റ്ഫ്ളിക്സ് അഡാപ്റ്റീവ് കാലിബ്രേറ്റഡ് മോഡിനും സോണി പിക്ചേഴ്സ് കോർ കാലിബ്രേറ്റഡ് മോഡിനും പുറമെ പ്രൈം വീഡിയോ കാലിബ്രേറ്റഡ് മോഡും ഇതിലുണ്ട്. ഇതുപയോഗിച്ച് സ്വയമേവ ക്രമീകരിക്കപ്പെട്ട മികച്ച ചിത്ര നിലവാരം ആസ്വദിക്കാം. ഏകദേശം 4കെ ബ്ലൂ റേ നിലവാരത്തിലുള്ള സിനിമകളുടെ ഒരു വലിയ ശേഖരത്തിലേക്ക് ഉപഭോക്താക്കൾക്ക് പ്രവേശനം സാന്നിധ്യമാക്കുന്ന സോണി പിക്ച്ചേഴ്സ് കോർ ആണ് മറ്റൊരു പ്രധാന സവിശേഷത.
Model | Best Buy | Availability Date | Cashback | Special curated fixed EMI |
---|---|---|---|---|
K-98XR55A | Rs. 6,49,990/- | 23rd July 2025 onwards | Rs. 25,000/- | Buy Now at Rs.19,995/- |
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.