- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വാച്ച് ബ്രാൻഡായ ടൈറ്റൻ കമ്പനിയിൽ നിന്നുളള സൊണാറ്റ പുതിയ ഐഡൻറിറ്റിയും ഉത്പന്ന നിരയും അവതരിപ്പിച്ചു. യുവ പ്രൊഫഷണലുകൾ ഉൾപ്പെടുന്ന വിഭാഗത്തെ ആകർഷിക്കുക എന്ന ലക്ഷ്യവുമായി ആധുനീക കാഴ്ചപ്പാടോടെയുള്ള ഡിസൈനുകളാണ് പുതിയ ഐഡൻറിറ്റിയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. നേർത്തതും സമകാലീനവുമായ രൂപത്തിലൂടെ സൊണാറ്റ ബ്രാൻഡിൻറെ ആകർഷണീയത വർധിപ്പിക്കാനാണ് ശ്രമിക്കുന്നത്.
സമകാലീന രൂപകല്പനയിലുള്ള തിളങ്ങുന്ന വർണങ്ങളോടു കൂടിയ 42 ശൈലികളിലുള്ള പുതിയ വാച്ചുകളുടെ ശേഖരമാണ് സൊണാറ്റ അവതരിപ്പിക്കുന്നത്. 1725 രൂപ മുതലാണ് അത്യാധുനിക ഡയലുകളും പരിഷ്കരിച്ച വിശദാംശങ്ങളോടും കൂടിയ ഈ വാച്ചുകളുടെ വില ആരംഭിക്കുന്നത്.
എല്ലാ ടൈറ്റൻ വേൾഡ് സ്റ്റോറുകളിലും ജനറൽ ട്രേഡുകളിലും അംഗീകൃത ഡീലർമാരിലും പ്രമുഖ ഇ-കോമേഴ്സ് പോർട്ടലുകളിലും www.sonatawatches.in.-ലും പുതിയ സൊണാറ്റ വാച്ചുകൾ ലഭിക്കും.

മഹീന്ദ്ര എസ്യുവി700 എഎക്സ്7 ശ്രേണിക്ക് പ്രത്യേക വില പ്രഖ്യാപിച്ചു... Read More
സൊണാറ്റയുടെ പുതിയ ഇമേജ് അവതരിപ്പിക്കുന്നതിൽ തങ്ങൾ ആവേശഭരിതരാണെന്ന് സൊണാറ്റയുടെ ഹെഡ് ഓഫ് ബ്രാൻഡ് പ്രതീക് ഗുപ്ത പറഞ്ഞു. യുവ തലമുറയ്ക്ക് സമയം അറിയാൻ മാത്രമല്ല, അവരുടെ വ്യക്തിഗത സ്റ്റൈൽ ഉയർത്തുന്നതും അവരുടെ യാത്രയുടേയും നേട്ടങ്ങളുടേയും പ്രതീകം അവതരിപ്പിക്കുന്നതും കൂടിയായ ഒന്ന് പ്രദാനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. ഗുണമേൻമയ്ക്കും സ്റ്റൈലിനും അവർ നൽകുന്ന മൂല്യം തങ്ങൾ മനസിലാക്കുന്നു. തങ്ങളുടെ പുതിയ ഡിസൈനുകൾ ഇതു പ്രതിഫലിപ്പിക്കുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.