Sections

ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്ന ചെറിയ ശീലങ്ങൾ

Monday, Nov 17, 2025
Reported By Soumya
Small Habits That Create Big Life Changes

ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ വലിയ കാര്യങ്ങൾ ചെയ്യേണ്ടതില്ല. അതേസമയം നിങ്ങൾ എടുക്കുന്ന ചെറിയ തീരുമാനങ്ങൾ, ചെറിയ ശീലങ്ങൾ, ചെറിയ ചുവടുകൾ ഇവയാണ് ആളുകളുടെ ജീവിതം മാറ്റുന്നത്.

നമ്മൾ ഇന്നെങ്ങനെ ചിന്തിക്കുന്നു, എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങനെ പ്രതികരിക്കുന്നു അതിനനുസരിച്ചാണ് നാളെയുടെ ഫലം.

ലക്ഷ്യം വ്യക്തമായിരിക്കണം

ലക്ഷ്യമില്ലാത്ത ജീവിതം ദിശയില്ലാത്ത ബോട്ട് പോലെയാണ്.നിങ്ങളുടെ ലക്ഷ്യം എന്താണ് എന്ന് തീരുമാനിച്ച് അത് എഴുതിവയ്ക്കണം ദിവസവു അത് പ്രാവർത്തികമാക്കാനുള്ള പ്രവർത്തികൾ ചെയ്യുക.

ഓരോ ദിവസവും ചെറിയ മുന്നേറ്റം ഉണ്ടാക്കുക

വലിയ വിജയങ്ങൾ ദിവസവും ചെയ്യുന്ന ചെറിയ കാര്യങ്ങളുടെ ഫലമാണ്. 1 പേജ് പുസ്തകം വായിക്കുക,10 മിനിറ്റ് വ്യായാമം ചെയ്യുക,5 മിനിറ്റ് പ്ലാനിംഗ്
ഇതൊക്കെ ചെറിയ കാര്യമാണ്, പക്ഷേ വലിയ ഫലം നൽകും.

നെഗറ്റീവ് ചിന്തകൾ കുറയ്ക്കുക

എനിക്ക് പറ്റില്ല, എനിക്ക് സമയം ഇല്ല, എന്നിങ്ങനെയുളള വാക്കുകൾ നിങ്ങളുടെ വളർച്ച തടയുന്നു. പകരം ഞാൻ ശ്രമിക്കും, ഞാൻ പഠിക്കും, എന്നെക്കൊണ്ടു കഴിയും എന്നിങ്ങനെയുള്ള വാക്കുകൾ പറയുക.

നല്ല ബന്ധങ്ങൾ ഉണ്ടാക്കുക

നിങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആളുകളുമായി കൂട്ടുകൂടുക. നിങ്ങളുടെ ചുറ്റുപാടാണ് നിങ്ങളുടെ ഉയർച്ചയും താഴ്ചയും നിർണയിക്കുന്നത്.

സ്വയം മെച്ചപ്പെടുത്തുക

നാളെ നിങ്ങൾ ഇന്നത്തെക്കാളും കുറച്ചു കൂടി മെച്ചപ്പെട്ടതാകുക. സ്കിൽ ഡെവലപ് ചെയ്യുക, തുടർച്ചയായി പഠിക്കുക, പുതിയ കാര്യങ്ങൾ പരീക്ഷിക്കുക.

പരാജയം ഒരു പാഠമെന്ന് കാണുക

പരാജയം നമ്മെ നിർത്താനല്ല, വഴി തിരുത്താനാണ്. ഒരിക്കൽ വീണാൽ അതിൽ നിന്നു പഠിച്ച് മുന്നോട്ട് പോവുക.

ശരീരവും മനസ്സും സംരക്ഷിക്കണം

വിജയം ഉണ്ടാകുന്നത് ആരോഗ്യത്തിൽ നിന്നാണ്. ശരിയായ ഉറക്കം,ശരിയായ ഭക്ഷണം,ദിവസവും കുറച്ചു സമയം ധ്യാനം ഇവ മനുഷ്യനെ കൂടുതൽ ശക്തനാക്കും.

നിങ്ങളുടെ സ്വപ്നങ്ങളിൽ വിശ്വസിക്കുക

ലോകം വിശ്വസിക്കാത്തപ്പോഴും, നിങ്ങളുടെ ശക്തിയും കഴിവിലും നിങ്ങൾ തന്നെ വിശ്വസിക്കണം.

പ്രവർത്തിക്കുക

ചിന്തിച്ചാൽ മതി, പഠിച്ചാൽ മതി, പ്ലാൻ ചെയ്താൽ മതി എന്ന് ചിന്തിച്ചു മാത്രം ഇരിക്കുന്നവർക്ക് പരാജയം ഉറപ്പാണ്.നടപടി എടുത്താൽ മാത്രമാണ് മാറ്റം സംഭവിക്കുന്നത്. മുന്നോട്ട് ഒരു ചെറിയ ചുവട് അതാണ് നിങ്ങളുടെ ജീവിതം മാറ്റുന്ന സ്റ്റെപ്പ്.

നിങ്ങളുടെ ജീവിതം ഒരൊറ്റ തീരുമാനത്തോടെ മാറാം.ഇന്ന് ഞാൻ തുടങ്ങും എന്ന് പറയുന്ന ആ നിമിഷം തന്നെയാണ് വിജയത്തിന്റെ തുടക്കം.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.