Sections

ചെറിയ ചെറിയ മാറ്റങ്ങളിലൂടെ ജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ലളിതമായ പുതുവത്സര ശീലങ്ങൾ

Thursday, Jan 01, 2026
Reported By Soumya S
Simple New Year Habits to Improve Life Without Big Changes

പുതുവർഷത്തിൽ പുതിയ തീരുമാനങ്ങളെടുക്കുകയും ആദ്യത്തെ ഒരു മാസത്തിനുള്ളിൽ അവയെ കാറ്റിൽ പറത്തുകയും ചെയ്യുന്നവരാണ് നമ്മളിൽ ഏറെ പേരും. വലിയ വലിയ മാറ്റങ്ങൾ ഒറ്റയടിക്ക് നടത്താൻ ശ്രമിച്ചാൽ ഇതാവും ഫലം. ഇപ്പോഴത്തെ ജീവിതത്തിൽ ചെറിയ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ കുറച്ചു കൂടി ജീവിതം ആസ്വദിക്കാനാവും. അതിനുള്ള ചില മാർഗ്ഗങ്ങൾ ഇതാ.

  • വായന ഒരിക്കലും മുഷിപ്പിക്കാത്ത ഒരു വിനോദം തന്നെയാണ്. പുതുവർഷത്തിൽ പുതിയ തീരുമാനയി വായന തുടങ്ങാം.
  • പുതുവർഷത്തിൽ അൽപ്പം ആരോഗ്യ ചിന്തയായാലോ? ഒരു വ്യായാമം തുടങ്ങാം. അര മണിക്കൂർ നടപ്പ്, ഓട്ടം, സൈക്ലിങ് എന്നിങ്ങനെ സ്വന്തം സാഹചര്യങ്ങൾക്കുതകുന്ന ഒരു വ്യായാമ മുറ തുടങ്ങാം.
  • ജങ്ക് ഫുഡ് അൽപ്പം കുറച്ചാലോ? അൽപ്പം കൂടുതൽ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ശീലിച്ചാൽ അത്യുത്തമമല്ലേ.
  • പണ്ടു തുടങ്ങി വെച്ച് നിർത്തിക്കളഞ്ഞ ഹോബിയെ വീണ്ടും പൊടി തട്ടി എടുക്കാം. പാട്ട്, ഡാൻസ്, ഫാബ്രിക് പെയിൻറിങ്, ഡ്രോയിങ്, ഗാർഡനിങ്, പച്ചക്കറി കൃഷി, മനസ്സിന് സന്തോഷം നൽകുന്ന ഏത് ഹോബിയും ഒന്നു കൂടി തുടങ്ങാം.
  • താമസിക്കുന്ന മുറിയിലെ ഫർണീച്ചറുകൾ ഒന്നു മാറ്റി മറിച്ച്, കുറച്ചു കൂടി നിറപ്പകിട്ടാർന്ന കർട്ടനുകളും ബെഡ്ഷീറ്റും വോൾ പേപ്പറുകളുമായി ഒരു മെയ്ക്ക് ഓവർ നടത്താം.
  • അൽപ്പം പാചക പരീക്ഷണവുമാവാം. പുതിയ ചില വിഭവങ്ങൾ പഠിക്കാം. ഒരു വിഭവം നന്നായി ഉണ്ടാക്കാൻ അറിയാമെങ്കിൽ അത് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.
  • യാത്രകൾ പോകാം, തനിച്ചും കൂട്ടായും. യാത്രകളോളം മനസ്സിനെ റിഫ്രഷ് ആക്കുന്ന ഒറ്റൊന്നില്ലെന്നാണ് സഞ്ചാരികൾ പറയുന്നത്.
  • സ്വന്തം സമയത്തിൽ നിന്നും വരുമാനത്തിൽ നിന്നും ചെറിയൊരു പങ്ക് മറ്റുവർക്കായി മാറ്റി വെയ്ക്കാം.
  • പഴയ കൂട്ടുകാരെ, കസിൻസിനെ, വർഷങ്ങളായി കാണാത്ത ബന്ധുക്കളെ, എല്ലാം ഒന്നിപ്പിക്കാനുള്ള ശ്രമങ്ങളാവാം. ഒരു പാർട്ടി ഹോസ്റ്റ് ചെയ്യുക എന്നാൽ ചില്ലറ കാര്യമല്ല.
  • കുടുംബാംഗങ്ങൾക്കൊപ്പം ക്വാളിറ്റി ടൈം ചെലവഴിക്കാം.

ഇതിനെല്ലാമുപരി, കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ഒരു വ്യക്തിയാവും എന്ന് സ്വയം തീരുമാനിക്കു. അതിനായി പ്രവർത്തിക്കുക.



ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.