Sections

ഷെയര്‍ മാര്‍ക്കറ്റ് ലൈവ്

Monday, May 30, 2022
Reported By MANU KILIMANOOR

ഐടി, റിയാലിറ്റി ഓഹരികള്‍ കുതിച്ചു

 ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം തിങ്കളാഴ്ച ഉയര്‍ന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.ആഭ്യന്തര ഇക്വിറ്റി മാര്‍ക്കറ്റ് ബെഞ്ച്മാര്‍ക്കുകളായ ബിഎസ്ഇ സെന്‍സെക്‌സും നിഫ്റ്റി 50 ഉം തിങ്കളാഴ്ച 2 ശതമാനത്തിലധികം ഉയര്‍ന്ന് വ്യാപാരം നടത്തി. ബിഎസ്ഇ സെന്‍സെക്സ് 1100 പോയിന്റ് ഉയര്‍ന്ന് 56000ന് മുകളിലായി വ്യാപാരം നടത്തുമ്പോള്‍ എന്‍എസ്ഇ നിഫ്റ്റി 50 സൂചിക 16700ന് അടുത്തു. ഇന്‍ഫോസിസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, വിപ്രോ, എച്ച്സിഎല്‍ ടെക്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്), അള്‍ട്രാടെക് സിമന്റ്സ്, എച്ച്ഡിഎഫ്സി, റിലയന്‍സ് എന്നിവയാണ് സെന്‍സെക്സിലെ ഏറ്റവും ഉയര്‍ന്ന നേട്ടം ഉണ്ടാക്കിയ ഓഹരികള്‍.എല്ലാ നിഫ്റ്റി സെക്ടറല്‍ സൂചികകളും പച്ചയിലാണ് വ്യാപാരം നടത്തുന്നത്, നിഫ്റ്റി ഐടി 2.6 ശതമാനം ഉയര്‍ന്ന് കൂട്ടത്തില്‍ മുന്നിലാണ്. നിഫ്റ്റി ബാങ്ക് സൂചിക 1.2 ശതമാനവും നിഫ്റ്റി ഓട്ടോ 1.8 ശതമാനവും നിഫ്റ്റി എഫ്എംസിജി 0.9 ശതമാനവും ഉയര്‍ന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.