Sections

ബീച്ച്- കായൽ ടൂറിസ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്ത് സെമിനാർ

Wednesday, Dec 13, 2023
Reported By Admin
Beach Backwater Tourism

ആലപ്പുഴ: നവകേരള സദസ്സിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ ബീച്ച്- കായൽ ടൂറിസം സാധ്യതകളും വെല്ലുവിളികളും വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സമക്ഷ നഗർ വലിയഴീക്കൽ നടന്ന സെമിനാർ ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷത വഹിച്ചു.

ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ് വിഷയാവതരണം നടത്തി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബിനു കുര്യാക്കോസ്, ഹോംസ്റ്റേ അസോസിയേഷൻ എബി അറക്കൽ, ഹൗസ് ബോട്ട് ഓണേഴ്സ് ആൻഡ് ഓപ്പറേറ്റേഴ്സ് സമിതി സി.ഐ.ടി.യു. കെവിൻ റൊസാരിയോ, പോർട്ട് ഓഫീസ് ക്യാപ്റ്റൻ അബ്രഹാം വി. കുര്യാക്കോസ്, ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ വിനോദ് തുടങ്ങിയവർ ചർച്ച നയിച്ചു.

ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ മൻസൂർ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ ആർ. രാജേഷ്, എ. മൻസൂർ, എ. അമ്പിളി, പഞ്ചായത്ത് അംഗം രശ്മി, ഹരിപ്പാട് അസിസ്റ്റന്റ് രജിസ്ട്രാർ ബാബുരാജ്, കോസ്റ്റൽ ടൂറിസം ഡെവലപ്മെന്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് വലിയാഴീക്കൽ സെക്രട്ടറി കെ. ശ്രീകൃഷ്ണൻ, വലിയഴിക്കൽ ബീച്ച് ടൂറിസം ഡെവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി. എ. അഖിൽ, പഞ്ചായത്ത് സംഘാടകസമിതി കൺവീനർ ടി.ഡി. ഹരികുമാർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.