Sections

ശാസ്ത്രീയ പശുപരിപാലന പരിശീലനം: നവംബർ ഒന്ന് വരെ രജിസ്റ്റർ ചെയ്യാം

Saturday, Oct 28, 2023
Reported By Admin
Dairy Farming

പാലക്കാട് ആലത്തൂർ വാനൂരിലെ ഗവ ക്ഷീരപരിശീലന കേന്ദ്രത്തിൽ നവംബർ മൂന്ന് മുതൽ എട്ട് വരെ പാലക്കാട്, തൃശൂർ ജില്ലകളിലെ ക്ഷീരകർഷകർക്കായി 'ശാസ്ത്രീയ പശു പരിപാലനം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കും. പ്രവേശന ഫീസ് 20 രൂപ. ആധാർ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്ക് പകർപ്പ് എന്നീ രേഖകൾ സഹിതം കർഷകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ നവംബർ ഒന്നിന് ഉച്ചയ്ക്ക് 12 നകം dd-dtc-pkd.dairy@kerala.gov.in, dtcalathur@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9446972314, 9544554288 എന്ന നമ്പർ മുഖേനയോ രജിസ്റ്റർ ചെയ്യണമെന്ന് ക്ഷീര പരിശീലന കേന്ദ്രം പ്രിൻസിപ്പാൾ അറിയിച്ചു.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.