- Trending Now:
കൊച്ചി: ഇന്ത്യയിലെ പ്രമുഖ ജനറൽ ഇൻഷുറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി കൊച്ചിയിൽ പുതിയ ബ്രാഞ്ച് ആരംഭിച്ചു. കൊച്ചിയിലെയും അതിനോടുള്ള ചേർന്നുള്ള പ്രദേശങ്ങളിലെയും ഉപഭോക്താക്കളുടെ ഇൻഷുറൻസ് ആവശ്യങ്ങൾക്ക് മികച്ച നിലവാരത്തിലുള്ള സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിപുലീകരണം. ദക്ഷിണേന്ത്യയിലെ കമ്പനിയുടെ സാന്നിദ്ധ്യം ശക്തമാക്കുന്നതിൻറെ ഭാഗം കൂടിയാണ് പുതിയ ബ്രാഞ്ചിൻറെ ആരംഭം.
കലൂരിൽ കതൃക്കടവ് ജംഗ്ഷനിലെ മടത്തിക്കുന്നേൽ കോംപ്ലക്സിലാണ് പുതിയ ഓഫീസ്.
എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനി എംഡിയും ,സിഇഒയുമായ നവീൻ ചന്ദ്ര ജാ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. എസ്ബിഐ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ എ.ഭുവനേശ്വരി, എസ്ബിഐ ജനറൽ ഇൻഷുറൻസ് ഡെപ്യൂട്ടി സിഇഒ മൊഹമ്മദ് ആരിഫ് ഖാൻ, എസ്ബിഐ ജനറൽ ഇൻഷുറൻസ് സൗത്ത്1 റീജണൽ മേധാവി അനിൽ നായിഡു, എസ്ബിഐ ജനറൽ ഇൻഷുറൻസ് സൗത്ത്1 ഡെപ്യൂട്ടി റീജണൽ ഹെഡ് വി.എം.ഗണേശ്, തിരുവനന്തപുരം സർക്കിളിലെ ജനറൽ മാനേജർമാർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെയും എസ്ബിഐ ജനറൽ ഇൻഷുറൻസ് കമ്പനിയിലെയും മറ്റ് വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കൊച്ചിയിലെ പുതിയ ബ്രാഞ്ചോടെ എസ്ബിഐ ജനറൽ ഇൻഷുറൻസ് മേഖലയിലെ വിതരണ, സർവീസ് നെറ്റ് വർക്ക് കൂടുതൽ ശക്തമാക്കുകയാണ്. എസ്ബിഐ ജനറൽ ഇൻഷുറൻസിൻറെ പുതിയ ഓഫീസ്, ഉപഭോക്തൃ സേവനത്തിനുള്ള ഒരു പ്രാദേശിക കേന്ദ്രമായി പ്രവർത്തിക്കും. കമ്പനിയുടെ മുഴുവൻ ഇൻഷുറൻസ് ഓഫറുകളും നൽകുകയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.