Sections

എസ്ബിഐ ജനറൽ ഇൻഷൂറൻസ് ഹെൽത്ത് ആൽഫ ഇൻഷൂറൻസ് പുറത്തിറക്കി

Monday, Oct 13, 2025
Reported By Admin
SBI General Launches Health Alpha Insurance Plan

  • പത്തിരട്ടി ക്യുമിലേറ്റീവ് ബോണസ്, ജിം, സ്പോർട്ട്സ് പരുക്കുകൾക്ക് പരിരക്ഷ തുടങ്ങി
  • ഒട്ടനവധി പുതുമകളും വ്യക്തിഗത ക്രമീകരണങ്ങളും ഈ പദ്ധതിയുടെ സവിശേഷത

കൊച്ചി: മുൻനിര ജനറൽ ഇൻഷൂറൻസ് കമ്പനികളിലൊന്നായ എസ്ബിഐ ജനറൽ ഇൻഷൂറൻസ് പുതിയ ഇൻഷൂറൻസ് പദ്ധതിയായ ഹെൽത്ത് ആൽഫ അവതരിപ്പിച്ചു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്നതും അവരുടെ വൈവിധ്യമാർന്ന ആരോഗ്യ പരിചരണ ആവശ്യങ്ങൾ നിറവേറ്റാനാകുന്ന വിധത്തിലുള്ളതും ഓരോരുത്തർക്കും അനുയോജ്യമായ രീതിയിലുള്ളതും ആരോഗ്യ പരിചരണ, ആശുപത്രി ചെലവുകൾ കുറക്കാൻ സഹായിക്കുന്നതുമാണ് ഈ പദ്ധതി.

ഹെൽത്ത് ആൽഫയിൽ പ്രായപൂർത്തിയായവർക്ക് 18 വയസു മുതൽ പ്രായ പരിധിയില്ലാതെ ചേരാം. കുട്ടികൾക്ക് 91 ദിവസം മുതൽ 25 വർഷമാണ് ഇതിൻറെ പരിധി. അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾക്ക് അനുസൃതമായ ഈ പദ്ധതി ഉപഭോക്താക്കളെ കേന്ദ്രീകരിച്ചും വ്യക്തിഗത പരിചരണ തെരഞ്ഞെടുപ്പുകൾക്ക് അവസരം നല്കിയും സമഗ്ര പരിരക്ഷയാണു നല്കുന്നത്.

പോളിസിയിൽ ക്ലെയിമുകൾ ഒന്നുമില്ലെങ്കിൽ പ്രതിവർഷം പത്തിരട്ടി വരെ ക്യുമിലേറ്റീവ് ബോണസ് ലഭ്യമാകുന്ന കവർ ഹെൽത്ത് ആൽഫയോട് കൂട്ടിച്ചേർക്കാവുന്നതാണ്. പോളിസിയിലുള്ള അടിസ്ഥാന പരിരക്ഷ പരിധിയില്ലാത്തതായിരിക്കും. ഏതു തുകയുടെ ക്ലെയിമും പോളിസി വ്യവസ്ഥകൾക്കും നിബന്ധനകൾക്കും അനുസരിച്ചു നല്കുന്നതായിരിക്കും.

ഒരു ഒറ്റ ക്ലെയിമിൽ ആശുപത്രി ചെലവുകൾ അടിസ്ഥാന പരിരക്ഷാ തുകയ്ക്കും മുകളിലാണെങ്കിലും അതിനു പരിരക്ഷ നല്കും. ഈ ആനുകൂല്യം പോളിസി കാലയളവിൽ ഒരിക്കൽ മാത്രമേ സാധ്യമാകു.

കൂടാതെ ഇതാദ്യമായി അവതരിപ്പിക്കുന്ന ആഡ് ഓൺ വഴി പ്രതിദിന ഫിറ്റ്നെസ് പ്രവർത്തനങ്ങളിലും ഹോബി സ്പോർട്ട്സിലും ഉണ്ടാകുന്ന പരുക്കുകൾക്ക് ഒപിഡി ആനുകൂല്യങ്ങൾ നല്കും. സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ, രോഗനിർണയ പരിശോധനകൾ, പ്രിസ്ക്രൈബ് ചെയ്യപ്പെടുന്ന മരുന്നുകൾ, ഫിസിക്കൽ തെറാപി എന്നിവയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്വോട്ട് തയ്യാറാക്കി അഞ്ചു ദിവസത്തിനുള്ളിൽ പുതിയ പോളിസി വാങ്ങുകയാണെങ്കിൽ അഞ്ചു ശതമാനം വെൽകം ഡിസ്ക്കൗണ്ടും ഈ പദ്ധതിയിൽ ലഭിക്കും.

അനിവാര്യ ആരോഗ്യ ഇൻഷൂറൻസ് ആനുകൂല്യങ്ങൾക്ക് ഒപ്പം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിനു മുമ്പും പിമ്പുമുള്ള പരിരക്ഷ, ഡേ കെയർ ചികിത്സ, ആയുഷ് ചികിത്സ, മാരക രോഗങ്ങൾ, ആശുപത്രി പ്രതിദിന കാഷ്, ആഗോള പരിരക്ഷ, ജിം, സ്പോർട്ട്സ് പരുക്കുകൾക്കുള്ള വ്യക്തിഗത അപകട പരിരക്ഷ, പരിധിയില്ലാത്ത പരിരക്ഷാ തുക, പുതുക്കലുകൾ തുടങ്ങി നിരവധി നേട്ടങ്ങളാണ് ഇതു പ്രദാനം ചെയ്യുന്നത്. വിവിധ ഉപ പരിധികൾ തെരഞ്ഞെടുക്കാനും തങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചു മാറ്റം വരുത്താനുമെല്ലാം അവസരം നല്കുന്നതാണ് ഈ പദ്ധതി.

ജിഎസ്ടി പരിഷ്ക്കാരങ്ങൾക്ക് ശേഷം ഈ രംഗത്ത് ആദ്യമായി അവതരിപ്പിക്കുന്ന സവിശേഷതകളുമായി ഹെൽത്ത് ആൽഫ പുറത്തിറക്കാൻ ആഹ്ളാദമുണ്ടെന്ന് എസ്ബിഐ ജനറൽ ഇൻഷൂറൻസ് ഡെപ്യൂട്ടി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ മുഹമ്മദ് ആരിഫ് ഖാൻ പറഞ്ഞു. താങ്ങാനാവുന്ന രീതിയിൽ സൗകര്യങ്ങൾ നല്കുന്ന കാര്യത്തിൽ ഇതു വൻ മാറ്റങ്ങളാണ് അവതരിപ്പിക്കുന്നത്. ആരോഗ്യ പരിരക്ഷാ ചെലവുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ ആവശ്യമായ പരിരക്ഷ നല്കുന്ന കൃത്യമായ ആരോഗ്യ ഇൻഷൂറൻസ് മുമ്പെന്നെത്തേക്കാളും നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.