- Trending Now:
കൊച്ചി: നാഷണൽ യൂത്ത് ഡേയുടെ ഭാഗമായി സാംസങ് ഇന്നൊവേഷൻ ക്യാമ്പസ് (എസ്ഐസി) പദ്ധതിയിലൂടെ ഉത്തർപ്രദേശിൽ 1,750 വിദ്യാർത്ഥികളെ സർട്ടിഫൈ ചെയ്തതായി സാംസങ് ഇന്ത്യ അറിയിച്ചു. ലക്നൗവിലെ സിറ്റി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിൽ നടന്ന ചടങ്ങിൽ ഉത്തർപ്രദേശ് ഉന്നത വിദ്യാഭ്യാസ മന്ത്രി രജ്നി തിവാരി പങ്കെടുത്തു.
ഇതോടെ ഉത്തർപ്രദേശിൽ എസ്ഐസി പദ്ധതിയിൽ പരിശീലനം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 3,900 ആയി. സംസ്ഥാനത്ത് 5,000 യുവാക്കളെ പരിശീലിപ്പിക്കുകയാണ് സാംസങിന്റെ ലക്ഷ്യം. രാജ്യതലത്തിൽ 20,000 വിദ്യാർത്ഥികളെ അപ്സ്കിൽ ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നത്.
ലക്നൗവിലെ പദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (950), കോഡിംഗ് & പ്രോഗ്രാമിംഗ് (550), ബിഗ് ഡാറ്റ (150), ഇന്റർനെറ്റ് ഓഫ് തിംഗ്സ് (100) എന്നീ മേഖലകളിലാണ് പരിശീലനം നൽകിയത്.
2022ൽ ഇന്ത്യയിൽ ആരംഭിച്ച എസ്ഐസി പദ്ധതി, പ്രത്യേകിച്ച് അർധനഗര-പിന്നാക്ക മേഖലകളിലെ വിദ്യാർത്ഥികൾക്ക് ഫ്യൂച്ചർടെക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇലക്ട്രോണിക്സ് സെക്ടർ സ്കിൽസ് കൗൺസിൽ ഓഫ് ഇന്ത്യയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശീയതലത്തിൽ 44% സ്ത്രീപങ്കാളിത്തം രേഖപ്പെടുത്തിയ പദ്ധതിയിൽ സോഫ്റ്റ് സ്കിൽ പരിശീലനവും പ്ലേസ്മെന്റ് പിന്തുണയും ഉൾപ്പെടുന്നു. സാംസങ് സോൾവ് ഫോർ ടുമോറോ, സാംസങ് ദോസ്ത് എന്നിവയോടൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ സ്കില്ലിംഗ് ലക്ഷ്യങ്ങൾ ശക്തിപ്പെടുത്താനുള്ള സാംസങിന്റെ ദീർഘകാല പ്രതിബദ്ധതയാണ് എസ്ഐസി പ്രതിഫലിപ്പിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.