- Trending Now:
കൊച്ചി: ഫാബ് ഗ്രാബ് ഫെസ്റ്റിലൂടെ വൻ ഓഫറുകൾ പ്രഖ്യാപിച്ച് സാംസങ്. എഐ സാങ്കേതികവിദ്യയോട് കൂടിയ സ്മാർട്ട്ഫോണുകൾ, ടിവികൾ, ഫ്രിഡ്ജുകൾ, വാഷിങ് മെഷീനുകൾ, ലാപ്ടോപ്പുകൾ, എ.സി., മോണിറ്ററുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് വൻ വിലക്കുറവിൽ ലഭ്യമാകുന്നത്. എസി, ടിവി, മോണിറ്റർ തുടങ്ങിയവയ്ക്ക് പുതിയ ജിഎസ്ടി ഇളവിലുള്ള നിരക്കുകളും ലഭ്യമാകും.
ഇസഡ് ഫോൾഡ്7, ഇസഡ് ഫ്ളിപ്പ് 7, എസ്25 അൾട്രാ, എസ്24 എഫ്ഇ, എ56 തുടങ്ങിയ പ്രീമിയം ഗാലക്സി സ്മാർട്ട്ഫോണുകൾക്ക് 53 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ, 12,000 രൂപവരെ ബാങ്ക് കിഴിവവും ലഭ്യമാകും. ഗാലക്സി ബുക്ക് 5 പ്രോ 360, ഗാലക്സി ബുക്ക് 5, ബുക്ക് 4 സീരീസുകൾ ഇപ്പോൾ 59 ശതമാനം വരെ കിഴിവോടെയും 17,490 രൂപ ബാങ്ക് ഓഫറുകളും ലഭിക്കും.
ക്യുഎൽഇഡി ഉൾപ്പെടെ നിരവധി സാംസങ് ടിവികളിൽ 51 ശതമാനം വരെ വിലകിഴിവ് ലഭിക്കും. തിരഞ്ഞെടുത്ത മോഡലുകളിൽ സൗജന്യ സൗണ്ട്ബാറുകളോ രണ്ടാമത്തെ ടിവിയോ പോലും ലഭ്യമാണ്. 5000 രൂപ വരെ എക്സ്ചേഞ്ച് ബോണസ്, 30 മാസം വരെ ഫ്ളെക്സിബിൾ ഇഎംഐ ഓപ്ഷനുകൾ, 3 വർഷത്തെ വാറന്റി എന്നിവയിലൂടെയും സാംസങ് ബിഗ് സ്ക്രീൻ വീട്ടിലേക്ക് കൊണ്ടുവരാം.
ഡിജിറ്റൽ ഇൻവെർട്ടർ കംപ്രസ്സറിന് 46 ശതമാനം വരെ കിഴിവും 20 വർഷത്തെ വാറണ്ടിയും ഉള്ള റഫ്രിജറേറ്ററുകൾ ലഭ്യമാണ്. വാഷിങ് മെഷീനുകൾക്ക് 48% വരെ ഓഫർ, എ.ഐ. പവർഡ് ക്ലീനിംഗ് സംവിധാനത്തോടെ, എ.സി. മോഡലുകൾക്ക് 48% വരെ ഓഫർ, 5സ്റ്റാർ മോഡലുകളിൽ സൗജന്യ ഇൻസ്റ്റലേഷൻ, മൈക്രോവേവുകൾക്ക് 39% വരെ ഓഫർ കൂടാതെ 10 വർഷത്തെ വാറന്റിയുണ്ട്.
പ്രമുഖ ബാങ്ക് കാർഡുകളിൽ 27.5% വരെ ക്യാഷ്ബാക്ക് (55,000 രൂപ വരെ). 30 മാസം വരെ ഇ.എം.ഐ. ഓപ്ഷനുകൾ. 1290രൂപ മുതൽ പ്രതിമാസ ഇ.എം.ഐ. ആരംഭിക്കുന്ന പ്രത്യേക പദ്ധതികൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.