Sections

വിജയത്തിന്റെ രഹസ്യം ഒന്നു മാത്രം: ഇന്ന് തന്നെ തുടക്കം കുറിക്കുക!

Friday, Oct 03, 2025
Reported By Soumya
Start Today: The Key to Success in Life

ജീവിതത്തിൽ മുന്നേറാൻ വലിയൊരു മാജിക് ഒന്നുമില്ല ഒരേ ഒരു കാര്യമാണ് ആരംഭിക്കുക. പലരും വലിയ സ്വപ്നങ്ങൾ കാണുന്നു, പക്ഷേ ആരംഭിക്കുന്നില്ല.
കാത്തിരിക്കുമ്പോഴാണ് സമയം നഷ്ടപ്പെടുന്നത്. ഇന്ന് തുടങ്ങുന്ന ചെറിയ ശ്രമം, നാളെ വലിയൊരു വളർച്ചയായി മാറും.ആത്മവിശ്വാസം തന്നെയാണ് ഏറ്റവും വലിയ മൂലധനം.

  • തുടക്കം തന്നെയാണ് വിജയത്തിന്റെ ചാവി.സ്വപ്നങ്ങൾ മനസ്സിൽ മാത്രം വച്ചാൽ ഒന്നും സംഭവിക്കില്ല.തുടങ്ങുന്ന ചെറിയ ചുവടാണ് വലിയ വിജയത്തിന്റെ തുടക്കം.
  • ഇന്ന് നട്ടൊരു വിത്ത് നാളെ ഒരു വൃക്ഷമാകും. തുടക്കം ചെറുതായാലും പരിശ്രമം തുടർന്നാൽ അതിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും.
  • തോൽവി വന്നാൽ ഭയപ്പെടേണ്ട. അത് പഠിക്കാൻ കിട്ടിയ ഒരു ക്ലാസ് മാത്രമാണ് എന്ന് കരുതുക. ഓരോ തെറ്റും നിങ്ങളെ മുന്നോട്ടുള്ള വഴിയിലേക്ക് നയിക്കും.
  • നിങ്ങൾക്ക് പണമില്ലെങ്കിലും, ബന്ധങ്ങളില്ലെങ്കിലും, ആത്മവിശ്വാസമുള്ളവർക്ക് ലോകം വഴിമാറും.നിങ്ങൾക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ, ഒന്നും അസാധ്യമല്ല.
  • നാളെ തുടങ്ങാം എന്ന് പറയുന്നത്, ഇന്നത്തെ അവസരം കളയുന്നതാണ്. വിജയം നേടാൻ വേണ്ടത് ശരിയായ സമയമല്ല, ശരിയായ തീരുമാനമാണ്. ആ തീരുമാനം എടുക്കേണ്ടത് ഇന്നുതന്നെ.

ലോക്കൽ എക്കോണമി എന്ന ഈ ന്യൂസ് പോർട്ടൽ ജനങ്ങളെ ലോക്കൽ ടു ഗ്ലോബൽ എന്ന നിലയിൽ ഉയർത്തുക എന്നതാണ് ലക്ഷ്യമാക്കുന്നത്. ഈ പോർട്ടലിൽ രാവിലെ പോസിറ്റീവ് വാർത്തകൾ മാത്രമാണ് പോസ്റ്റ് ചെയ്യുന്നത്. രാവിലെ നെഗറ്റീവ് വാർത്ത കേൾക്കാതെ പോസിറ്റീവ് വാർത്തകൾ മാത്രം വായിക്കാൻ ആഗ്രഹിക്കുന്ന ആൾക്കാർ ഈ പോർട്ടൽ സബ്സ്ക്രൈബ് ചെയ്യുക, ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.