- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ സാംസങ്ങ്, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളിലുള്ള 9,400 യുവാക്കളെ റീട്ടെയിൽ സെയിൽസ് മേഖലയിൽ പരിശീലിപ്പിക്കുന്നതിനായുള്ള ദോസ്ത് (ഡിജിറ്റൽ ആൻഡ് ഓഫ്ലൈൻ സ്കിൽസ് ട്രെയിനിങ്) സെയിൽസ് പരിപാടി വിപുലീകരിക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ, ഭാവിക്ക് തയ്യാറായ തൊഴിലാളി ശക്തിയെ സൃഷ്ടിക്കാനുള്ള സാംസങ്ങിന്റെ പ്രതിബദ്ധതയെ ഈ പദ്ധതി ശക്തിപ്പെടുത്തുന്നു.
2021ൽ ആരംഭിച്ച ദോസ്ത് സെയിൽസ് പരിപാടി, രാജ്യത്തെ വേഗത്തിൽ വളരുന്ന റീട്ടെയിൽ മേഖലയ്ക്ക് ശക്തമായ ടാലന്റ് പൈപ്പ്ലൈനാണ് ഒരുക്കിയത്. ഈ വർഷം ആരംഭിച്ച ദോസ്ത് സെയിൽസ് 4.0 മുഖാന്തിരം, ഇലക്ട്രോണിക്സ് സെക്ടർ സ്കിൽസ് കൗൺസിൽ ഓഫ് ഇന്ത്യ (ഇഎസ്എസ്സിഐ), ടെലികോം സെക്ടർ സ്കിൽസ് കൗൺസിൽ (ടിഎസ്എസ്സി) എന്നിവരുമായി ചേർന്ന് സാംസങ്ങ് സ്കില്ലിംഗ് മിഷൻ കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
ഓരോ ട്രെയ്നിയും 120 മണിക്കൂർ ഓൺലൈൻ ക്ലാസ് പരിശീലനവും, കൂടാതെ സാംസങ്ങ് റീട്ടെയിൽ സെയിൽസ് ടീമിന്റെ 60 മണിക്കൂർ സ്പെഷലൈസ്ഡ് പരിശീലനവും നേടുന്നു.
പാഠ്യവിഷയങ്ങളിൽ ഉപഭോക്തൃ ഇടപെടലും കമ്മ്യൂണിക്കേഷനും, വിൽപ്പനയുടെ അടിസ്ഥാനങ്ങൾ, റീട്ടെയിൽ പ്രവർത്തനങ്ങൾ, ഉൽപ്പന്നവിദ്യയും ഡെമോ കഴിവുകളും, സ്റ്റോർ ഓപ്പറേഷനുകളും സർവീസ് എക്സലൻസ് എന്നിവ ഉൾപ്പെടുന്നു. പിന്നീട് 5 മാസം നീളുന്ന രാജ്യവ്യാപക സ്റ്റോർതല 'ഓൺ ദി ജോബ് ട്രെയിനിങ്ങിൽ പ്രവൃത്തി പരിചയം നേടുന്നു. പഠനകാലത്ത് സാംസങ്ങ് പ്രതിമാസ സഹായധനം നൽകുകയും ചെയ്യും. പരിശോധനയ്ക്ക് ശേഷം യോഗ്യത നേടുന്നവർക്ക് സർക്കാർ അംഗീകൃത നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് (എൻഎസ്ക്യുഎഫ്) സർട്ടിഫിക്കേഷൻ ലഭിക്കും. ഇന്ത്യയുടെ വളർച്ചാ കഥയിൽ പങ്കാളികളാകാൻ യുവാക്കൾക്ക് ശക്തി നൽകുന്നതിൽ സാംസങ്ങ് പ്രതിബദ്ധമാണെന്നും ദോസ്ത് സെയിൽസ് പരിപാടി വ്യവസായത്തിലെ ആദ്യ പദ്ധതിയാണെന്നും പ്രത്യേകിച്ച് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള യുവാക്കൾക്ക് ആത്മവിശ്വാസവും അറിവും പ്രായോഗിക കഴിവുകളും നൽകി ഇന്നത്തെ മാറുന്ന റീട്ടെയിൽ ലോകത്ത് മുന്നോട്ട് പോകാൻ സഹായിക്കുന്ന 5 മാസത്തെ സമഗ്ര പരിശീലന പദ്ധതിയിൽ ഈ വർഷം എന്റോൾമെന്റ് മൂന്നിരട്ടിയായി ഉയർന്നത് ദോസ്തിന്റെ സ്വാധീനം തെളിയിക്കുന്നുവെന്നും സാംസങ്ങ് സൗത്ത് വെസ്റ്റ് ഏഷ്യ സി.എസ്.ആറും കോർപ്പറേറ്റ് കമ്മ്യൂണിക്കേഷനും നയിക്കുന്ന ശുഭം മുഖർജി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.