Sections

ഐടി-ഐടി-ബിപിഎം മേഖലയിലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളിൽ ടെക്നോപാർക്ക് കമ്പനി റിഫ്ളക്ഷൻസ്

Wednesday, Dec 03, 2025
Reported By Admin
Reflections Info Systems Earns Great Place to Work 2025 Honor

തിരുവനന്തപുരം: ടെക്നോപാർക്കിലെ പ്രമുഖ ഇന്നവേഷൻ ടെക്നോളജി സേവന ദാതാക്കളായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിന് വീണ്ടും ഗ്രേറ്റ് പ്ലേസ് ടു വർക്ക് സർട്ടിഫിക്കേഷൻ അംഗീകാരം. ആഗോള തൊഴിൽ സംസ്കാരത്തെക്കുറിച്ചുള്ള അതോറിറ്റിയായ ഗ്രേറ്റ് പ്ലേസ് ടു വർക്ക് (ജിപിടിഡബ്ല്യു) ഇന്ത്യ തിരഞ്ഞെടുത്ത ഐടി-ഐടി-ബിപിഎം മേഖലയിൽ 2025 ലെ ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളിലാണ് റിഫ്ളക്ഷൻസ് ഉൾപ്പെട്ടിട്ടുള്ളത്.

ജിപിടിഡബ്ല്യുവിൻറെ സർവേ ഉപകരണങ്ങളായ ട്രസ്റ്റ് ഇൻഡക്സിലും കൾച്ചർ ഓഡിറ്റിലും കമ്പനിക്കു ലഭിച്ച സ്കോറിനെ അടിസ്ഥാനമാക്കിയാണ് അംഗീകാരം. ഐടി- ഐടി-ബിപിഎം മേഖലയിലെ 551 സ്ഥാപനങ്ങളാണ് ഈ വർഷം അംഗീകാരത്തിന് പരിഗണിക്കപ്പെട്ടത്.

2024 നവംബർ മുതൽ 2025 നവംബർ വരെ തുടർച്ചയായ രണ്ടാം വർഷവും കമ്പനിക്ക് ജിപിടിഡബ്ല്യു സർട്ടിഫിക്കേഷൻ ലഭിച്ചു. കൂടാതെ ജിപിടിഡബ്ല്യു തിരഞ്ഞെടുത്ത രാജ്യത്തെ മികച്ച 50 ഇടത്തരം സ്ഥാപനങ്ങളിൽ 39-ാം സ്ഥാനം, 2025 ൽ മില്ലേനിയൽസിനായുള്ള ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങൾ, 2025 ൽ സ്ത്രീകളുടെ ഇന്ത്യയിലെ മികച്ച 50 തൊഴിലിടങ്ങൾ (രണ്ടും മിഡ്-സൈസ്) എന്നിവയിലും റിഫ്ളക്ഷൻസ് ഇടം നേടി.

2025-ലെ ഐടി-ഐടി-ബിപിഎം ഇന്ത്യയിലെ മികച്ച 100 തൊഴിലിടങ്ങളിൽ ഉൾപ്പെട്ടത് റിഫ്ളക്ഷൻസിൻറെ മികച്ച തൊഴിലിട സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസിൻറെ പീപ്പിൾ ആൻഡ് കൾച്ചർ മേധാവി ഉഷ ചിറയിൽ പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന, വൈവിധ്യപൂർണമായ ഒരു തൊഴിൽസംസ്കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയെ ഈ അംഗീകാരം ശക്തിപ്പെടുത്തുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.

ജിപിടിഡബ്ല്യുവിൻറെ സർവേ ഉപകരണമായ ട്രസ്റ്റ് ഇൻഡക്സ് സർവേ ഫീഡ്ബാക്കിലൂടെ ജീവനക്കാരുടെ അനുഭവത്തിൻറെയും കൾച്ചർ ഓഡിറ്റ് ജീവനക്കാരുടെ അനുഭവത്തെ രൂപപ്പെടുത്തുന്ന രീതികളുടെയും പ്രോഗ്രാമുകളുടെയും ഗുണനിലവാരവും വിലയിരുത്തുന്നു.

ലോകത്തിലെ ഏറ്റവും മികച്ച ബ്രാൻഡുകളുടെ സാങ്കേതിക നവീകരണത്തിൽ പങ്കാളിയാകുന്ന എഐ അധിഷ്ഠിത നൂതന ഡിജിറ്റൽ എഞ്ചിനീയറിംഗ് കമ്പനിയാണ് 2008-ൽ സ്ഥാപിതമായ റിഫ്ളക്ഷൻസ് ഇൻഫോ സിസ്റ്റംസ്. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, എഐ, ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ആഗോള സാങ്കേതിക സേവന ദാതാവാണിത്. ആഗോളതലത്തിലുള്ള ഐഎസ്ഒ 9001:2015, ഐഎസ്ഒ 27001:2022, പിസിഐ ഡിഎസ്എസ്, എസ്ഒസി 2 ടൈപ്പ് 2 സർട്ടിഫിക്കേഷനുകൾ കമ്പനി നേടിയിട്ടുണ്ട്.

സുവ്യക്തമായ തൊഴിലാളി പ്രതികരണം, തത്സമയ വിവരശേഖരണം എന്നിവയിലൂടെ ആഗോളതലത്തിൽ ഏറെ വിശ്വാസ്യതയുള്ള പ്രസ്ഥാനമാണ് ഗ്രേറ്റ് പ്ലേസ് ടു വർക്ക്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.