- Trending Now:
തിരുവനന്തപുരം: ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗൊയ്ഥെ സെൻട്രത്തിൻറെ ആഭിമുഖ്യത്തിൽ ജർമ്മനിയിലെ ഉന്നതവിദ്യാഭ്യാസ-തൊഴിൽ സാധ്യതകളെക്കുറിച്ച് ഓൺലൈൻ വെബിനാർ സംഘടിപ്പിക്കുന്നു. ശനിയാഴ്ച (ഡിസംബർ ആറ്) രാവിലെ 10.00 നാണ് സൗജന്യ വെബിനാർ.
വിദ്യാർത്ഥികൾ, മാതാപിതാക്കൾ, പ്രൊഫഷണലുകൾ, ജർമ്മൻ ഭാഷാ പഠിതാക്കൾ, ജർമ്മനിയിൽ പഠന- ജോലി സാധ്യതകൾ അന്വേഷിക്കുന്നവർ തുടങ്ങിയവർക്ക് ഇതിൽ പങ്കെടുക്കാം. ജർമ്മൻ ഭാഷയേയും സിസ്റ്റത്തേയും കുറിച്ച് വ്യക്തവും കൃത്യവും പ്രായോഗികവുമായ വിദഗ്ധ മാർഗ്ഗനിർദ്ദേശം ലഭ്യമാക്കാൻ വെബിനാർ ലക്ഷ്യമിടുന്നു.
ജർമ്മനിയിലെ ഉന്നതവിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ തിരിച്ചറിഞ്ഞ് മുന്നേറാൻ വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും പരിപാടി അവസരമൊരുക്കും. ഉന്നത വിദ്യാഭ്യാസ അവസരങ്ങൾ, എഞ്ചിനീയറിംഗ്, ഐടി, ആരോഗ്യ സംരക്ഷണം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലെ തൊഴിൽ സാധ്യതകൾ എന്നിവ വെബിനാർ ചർച്ച ചെയ്യും.
ജർമ്മൻ ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ചും വെബിനാർ ചർച്ച ചെയ്യും. അക്കാദമിക വിജയത്തിനും തൊഴിലിടത്തിലെ മികച്ച പ്രകടനത്തിനും ദൈനംദിന ജീവിതത്തിനും ജർമ്മൻ ഭാഷയിലുള്ള പ്രാവീണ്യത്തിൻറെ പ്രാധാന്യം വെബിനാർ ഉയർത്തിക്കാട്ടും.
സീറ്റുകൾ പരിമിതം. രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് അവസരം.
രജിസ്ട്രേഷന്: https://trivandrum.german.in/webinar/1/webinar-detail
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.