- Trending Now:
കൊച്ചി: കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡ് 40-ാം സ്ഥാപക ദിനത്തിൽ ഓഹരി വിഭജനം (സ്റ്റോക്ക് സ്പ്ലിറ്റ്) പ്രഖ്യാപിച്ചു. ബാങ്കിന്റെ ഡയറക്ടർ ബോർഡ് അംഗീകരിച്ച ഈ നടപടിക്ക് നിയന്ത്രണ നിയമാനുസൃത അനുമതികൾ ആവശ്യമാണ്.
ബാങ്കിന്റെ 5 രൂപ മുഖവിലയുള്ള ഒരു ഓഹരിയെ ഒരു രൂപ മുഖവിലയുള്ള അഞ്ച് ഓഹരികളായി വിഭജിക്കാനാണ് തീരുമാനം.ഓഹരി വില താങ്ങാനാവുന്ന നിലയിലേക്ക് കൊണ്ടുവരുന്നതിനും, ഓഹരികളുടെ ലിക്വിഡിറ്റി വർദ്ധിപ്പിക്കുന്നതിനും അതുവഴി റീട്ടെയിൽ നിക്ഷേപകർ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ നീക്കം.
ബോർഡ് ചെയർമാൻ സി.എസ്. രാജനും എം.ഡി & സിഇഒ അശോക് വാസ്വാനിയും ഇത് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുന്ന നീക്കമാണെന്ന് വ്യക്തമാക്കി.
സ്റ്റോക്ക് സ്പ്ലിറ്റിനെ തുടർന്ന് ബാങ്കിന്റെ മെമ്മൊറാണ്ടം ഓഫ് അസോസിയേഷനിലെ ക്യാപിറ്റൽ ക്ലോസ് ഭേദഗതി ചെയ്യാനും ബോർഡ് സമ്മതിച്ചിട്ടുണ്ട്.
ആവശ്യമായ എല്ലാ അനുമതികളും ലഭിച്ചാൽ നടപടിക്രമം രണ്ട് മാസത്തിനകം പൂർത്തിയാകുമെന്ന് ബാങ്ക് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.