Sections

എഐ ജീവിതത്തിന്റെ പുതിയ കൂട്ടാളിയുമായി സാംസങ്; കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ നയരേഖ പ്രഖ്യാപിച്ചു

Monday, Jan 05, 2026
Reported By Admin
Samsung Showcases AI-Powered Future at CES 2026

കൊച്ചി: നിത്യോപയോഗ ഇലക്ട്രോണിക്സ് ഉപകരങ്ങളിലെ ആർടിഫിഷ്യൽ സാങ്കേതിക വിദ്യാ സാധ്യതകളെ തുറന്നിടുകയാണ് സാംസങ് കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2026. സാംസങ് ഇലക്ട്രോണിക്സ് എഐ ജീവിതത്തിൽ നിങ്ങളുടെ കൂട്ടായി എന്ന ക്യാമ്പയിൻ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ അവതരിപ്പിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉൽപന്ന വികസനം, സേവനങ്ങൾ, ഉപഭോക്തൃ അനുഭവം എന്നിവയെ ഏകീകരിക്കുന്ന അടിസ്ഥാന തത്വമായി മാറ്റുകയാണ് ലക്ഷ്യമെന്ന് സാംസങ് അറിയിച്ചു.

എഐ സജ്ജമായ, പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഇക്കോസിസ്റ്റത്തിന്റെ കരുത്ത് ഉപയോഗിച്ച് ദൈനംദിന ജീവിതത്തിൽ കൂടുതൽ വ്യക്തിപരവും അർത്ഥവത്തവുമായ അനുഭവങ്ങൾ നൽകാനാകുമെന്ന് സാംസങ് ഡിവൈസ് എക്സ്പീരിയൻസ് ഡിവിഷൻ സിഇഒ ടിം റോ പറഞ്ഞു. മൊബൈൽ, ഡിസ്പ്ലേ, ഗൃഹോപകരണങ്ങൾ, സേവനങ്ങൾ എന്നിവയെ ഒരൊറ്റ അനുഭവമായി മാറ്റുന്നതാണ് പുതിയ സമീപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ടെലിവിഷൻ മേഖലയിലെ പുതിയ മുന്നേറ്റങ്ങളുടെ ഭാഗമായി 130-ഇഞ്ച് മൈക്രോ ആർജിബി ടിവി അവതരിപ്പിച്ചു. മൈക്രോ സൈസ്ഡ് ആർജിബി ലൈറ്റ് സോഴ്‌സിലൂടെ മികച്ച കളർ ക്വാളിറ്റിയും, കൃത്യതയും വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ, സാംസങിന്റെ അടുത്ത തലമുറ ഡിസ്പ്ലേ സാങ്കേതികവിദ്യയുടെ പ്രതീകമാണെന്ന് കമ്പനി വ്യക്തമാക്കി. വിഷൻ എഐ കമ്പാനിയൻ സാങ്കേതികവിദ്യയിലൂടെ കാഴ്ചാ അനുഭവത്തിനപ്പുറം ഉള്ളടക്ക നിർദേശങ്ങൾ, ശബ്ദ-ചിത്ര ക്രമീകരണങ്ങൾ, ജീവിതശൈലി സഹായങ്ങൾ എന്നിവയും ലഭ്യമാകും.

ഗൃഹോപകരണ വിഭാഗത്തിൽ, സ്മാർട്സ് തിങ്സ് പ്ലാറ്റ്‌ഫോമിലൂടെ 430 ദശലക്ഷത്തിലധികം ഉപയോക്താക്കളെ ബന്ധിപ്പിച്ചിരിക്കുന്നതായി സാംസങ് അറിയിച്ചു. എഐ വിഷൻ സാങ്കേതികവിദ്യയുള്ള ഫാമിലി ഹബ് റഫ്രിജറേറ്ററുകൾ ഭക്ഷണ നിയന്ത്രണവും, പാചക പദ്ധതി തയ്യാറാക്കലും കൂടുതൽ ലളിതമാക്കുന്നു. ലാണ്ട്രി, എയർ ഡ്രസ്സർ, റോബോട്ട് വാക്വം ക്ലീനർ തുടങ്ങിയ ഉപകരണങ്ങളിലും എഐ അധിഷ്ഠിത പുതുമകൾ അവതരിപ്പിച്ചു.

ആരോഗ്യപരിചരണ രംഗത്ത്, ധരിക്കാവുന്ന ഉപകരണങ്ങളും എഐ വിശകലനവും ഉപയോഗിച്ച് മുൻകരുതൽ അധിഷ്ഠിത കെയറിലേക്ക് നീങ്ങാനുള്ള ദീർഘകാല ദർശനവും സാംസങ് അവതരിപ്പിച്ചു. ഉപഭോക്തൃ ഡാറ്റയുടെ സുരക്ഷ ഉറപ്പാക്കാൻ സാംസങ് ക്നോക്സ്, ക്നോക്സ് മാട്രിക്സ് തുടങ്ങിയ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും കമ്പനി വ്യക്തമാക്കി. കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2026യിൽ ജനുവരി 4 മുതൽ 7 വരെ സാംസങ് എക്സിബിഷൻ സോൺ പൊതുജനങ്ങൾക്കായി തുറന്നു നൽകും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.