- Trending Now:
ഒരു കലാസൃഷ്ടിയുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നതിനെത്തുടർന്ന് കൊച്ചി-മുസിരിസ് ബിനാലെ 2025 ന്റെ ഭാഗമായ 'ഇടം' പ്രദർശന വേദിയായ ഗാർഡൻ കൺവെൻഷൻ സെന്റർ, അധികൃതരുടെ നിർദ്ദേശാനുസരണം അടച്ചിട്ടിരുന്നു. തുടർന്ന് സബ് കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്തു. പൊതുജനവികാരം മാനിച്ചും പൊതുനന്മ കണക്കിലെടുത്തും പ്രസ്തുത ചിത്രം പ്രദർശനത്തിൽ നിന്ന് പിൻവലിക്കാൻ 'ഇട'ത്തിന്റെ ക്യൂറേറ്ററും ബന്ധപ്പെട്ട കലാകാരനും തീരുമാനിച്ചു. ആവിഷ്‌കാര - ക്യൂറേറ്റോറിയൽ സ്വാതന്ത്ര്യത്തിന് വേണ്ടി എന്നും നിലകൊള്ളുന്ന കൊച്ചി ബിനാലെ ഫൗണ്ടേഷൻ അവരുടെ തീരുമാനത്തെ പൂർണമായും ബഹുമാനിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ആ കലാസൃഷ്ടി ഇനി പ്രദർശനത്തിനുണ്ടാകില്ലെന്നും വേദി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നതായും അറിയിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.