- Trending Now:
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിര വികസന പ്രവർത്തനങ്ങളിലും മികച്ച മാതൃക കാഴ്ചവെച്ചതിന് 2025-ലെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡിന് താജ് വയനാട് റിസോർട്ട് ആൻഡ് സ്പാ അർഹരായി. ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനമാണ് താജ് വയനാട് കരസ്ഥമാക്കിയത്.
സുസ്ഥിരമായ പ്രവർത്തനങ്ങൾ, മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾ, നിരന്തരമായ പുരോഗതി എന്നിവ വിലയിരുത്തിക്കൊണ്ട് ജില്ലാ-സംസ്ഥാന തലത്തിലുള്ള വിദഗ്ധ പാനലുകൾ നടത്തിയ കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഈ പുരസ്കാരം പ്രഖ്യാപിച്ചത്. ഉത്തരവാദിത്തപൂർണമായ അതിഥിസൽക്കാര രംഗത്ത് ഇന്ത്യയിലെ തന്നെ മികച്ച മാതൃകയായി താജ് വയനാട് ഇതോടെ മാറി.
ഇൻ-ഹൗസ് ഗ്ലാസ് വാട്ടർ ബോട്ടിലിംഗ് പ്ലാൻറ്, ഡീകംപോസിബിൾ സൗകര്യങ്ങൾ, തടികൊണ്ടുള്ള കീ കാർഡുകൾ എന്നിവയിലൂടെ സീറോ-പ്ലാസ്റ്റിക് പ്രതിബദ്ധത, സൗരോർജ്ജ സംവിധാനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കുന്നതിലൂടെയുള്ള ഊർജ്ജ കാര്യക്ഷമത, സംസ്കരിച്ച വെള്ളത്തിൻറെ 100 ശതമാനം പുനരുപയോഗത്തിലൂടെയുള്ള ജലസംരക്ഷണം എന്നിവയാണ് റിസോർട്ടിൻറെ പ്രധാന പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ. മാലിന്യ സംസ്കരണ മികവ് ഉറപ്പാക്കുന്നത് ജൈവ കമ്പോസ്റ്റിംഗിലൂടെയും അപകടകരമായ മാലിന്യങ്ങൾ വേർതിരിക്കുന്നതിലൂടെയുമാണ്. മറ്റ് സാമൂഹ്യ പ്രവർത്തനങ്ങളിൽ വൃക്ഷത്തൈ നടീൽ, വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ, ആദിവാസി സ്കൂളുകൾക്കും അംഗൻവാടികൾക്കും ഉള്ള പിന്തുണ എന്നിവ ഉൾപ്പെയുന്നു.
ആഡംബരവും പരിസ്ഥിതി സൗഹൃദവും ഒരേപോലെ ഇണക്കിച്ചേർക്കുക എന്ന താജ് വയനാടിൻറെ കാഴ്ചപ്പാടിന് ലഭിച്ച വലിയ അംഗീകാരമാണ് കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അവാർഡ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.