Sections

റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ്

Wednesday, Jun 04, 2025
Reported By Admin
Rubber Board training center at Kottayam offering 3-month rubber manufacturing course

റബ്ബർബോർഡ് റബ്ബറുത്പന്നനിർമാണത്തിൽ മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോഴ്സ് കോട്ടയത്തുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ്ങിൽ ജൂലൈ 02-ന് ആരംഭിക്കും. കോഴ്സ് ഫീസ് 21,000 രൂപ (18 ശതമാനം ജി.എസ്.റ്റി. പുറമെ).

റബ്ബറുത്പന്നനിർമാണത്തിലുള്ള സർട്ടിഫിക്കറ്റ് കോഴ്സിൽ ഡിപ്ലോമ/ബിരുദധാരികൾ, എഞ്ചിനീയർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ, റബ്ബർവ്യവസായമേഖലയിൽ സാങ്കേതികരംഗത്ത് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം പങ്കെടുക്കാം. ഈ കോഴ്സിലൂടെ റബ്ബർ സംസ്കരണം, ഉത്പന്നനിർമാണം, ഗുണമേന്മ നിയന്ത്രണം തുടങ്ങി റബ്ബർമേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രാവീണ്യം നേടാം. സംരംഭകത്വത്തിലും സാമ്പത്തിക വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിലും അറിവുനേടുന്നതിനും അവസരമുണ്ടായിരിക്കും. അക്കാദമിക/വ്യവസായിക മേഖലകളിൽ പുതിയ അവസരങ്ങൾ തേടുന്നതിനും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും കോഴ്സ് സഹായകമാകും.

കോഴ്സിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 04812353127 എന്ന നമ്പറിലോ 04812353201 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ വേണം ബന്ധപ്പെടാൻ. ഇ മെയിൽ: training@rubberboard.org.in


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.