Sections

ഇകൊമേഴ്സ് വമ്പനായ ഫ്ളിപ് കാര്‍ട്ടിന് 10,008 കോടി രൂപയുടെ കാരണം കാണിക്കല്‍ നോട്ടീസുമായി ഇഡി

Friday, Aug 06, 2021
Reported By Admin
flipkart

വിദേശ വിനിമയ ചട്ടം ലംഘിച്ച കുറ്റം

 

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വിദേശ വിനിമയ ചട്ടം ലംഘിച്ച കുറ്റം ആരോപിച്ചാണ് 135 കോടി ഡോളറിന്റെ അതായത് ഏകദേശം 10,008 കോടി രൂപയുടെ നോട്ടീസ് ഇഡി നല്‍കിയിരിക്കുന്നത്.

ഇടപാടുകള്‍ വ്യക്തമാക്കണണെന്ന് ഫ്ളിപ് കാര്‍ട്ട് സ്ഥാപകര്‍ക്ക് ജൂലൈയില്‍ ഇഡിയുടെ ചെന്നൈ ഓഫീസ് നോട്ടീസ് നല്‍കിയിരുന്നു.ഫ്ളിപ് കാര്‍ട്ട് സ്ഥാപകരായ സച്ചിന്‍ ബന്‍സാലിനും ബിന്നി ബന്‍സാലിനും ഒപ്പം ഫ്ളിപ്കാര്‍ട്ടിലെ നിക്ഷേപകരില്‍ പ്രമുഖനായ ടൈഗര്‍ ഗ്ലോബര്‍ അടക്കം 10 ഓളം പേര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

ആമസോണ്‍ അടക്കം വിദേശ നിക്ഷേപമുള്ള കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഏതാനും കൊല്ലങ്ങളായി ഇഡി നിരീക്ഷിച്ചു വരുകയാണ്.2009നും 2015നും ഇടയില്‍ ഫ്ളിപ്കാര്‍ട്ട് നടത്തിയ നിക്ഷേപപ്രക്രിയകളില്‍ നിയമലംഘനം നടന്നിട്ടുള്ളതായിട്ടാണ് ആരോപണം.2012ലാണ് ഇഡി ഇതുസംബന്ധിച്ച അന്വേഷണം ആരംഭിച്ചത്.2018ല്‍ അമേരിക്കന്‍ റീട്ടെയ്ല്‍ ഭീമനായ വാള്‍മാര്‍ട്ട് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുത്തിരുന്നു.

ഇടയ്ക്കിടെ വിവിധ ആനുകൂല്യങ്ങളുമായി ഫ്ളിപ്കാര്‍ട്ട് അടക്കം ഇ-കൊമേഴ്സ് പോര്‍ട്ടലുകള്‍ വില്‍പ്പനകള്‍ തുടരുന്നത് ചെറുകിട വ്യാപാരികളുടെ നിലനില്‍പ്പ് രാജ്യത്തിനുള്ളില്‍ പ്രതിസന്ധിയിലാക്കുമെന്ന ആക്ഷേപം ഉയരുന്നുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.