- Trending Now:
പ്രബലമായ സ്ഥാനം ശക്തിപ്പെടുത്താൻ ഈ ഏറ്റെടുക്കൽ സഹായിക്കും
ജർമ്മൻ റീട്ടെയിലർ മെട്രോ എജി റിലയൻസിന് തങ്ങളുടെ ഇന്ത്യയിലെ റീട്ടെയ്ൽ ബിസിനസ് ശൃംഖല കൈമാറുന്ന നടപടികൾ പൂർത്തിയാക്കി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിന് (RRVL) നു തങ്ങളുടെ ഇന്ത്യൻ ക്യാഷ് ആൻഡ് ക്യാരി ബിസിനസ്സ് വിറ്റഴിച്ചതായി മെട്രോ എജി വ്യാഴാഴ്ച പ്രഖ്യാപിച്ചു. 2,850 കോടി രൂപക്കാണീ കൈമാറ്റം. ക്യാഷ് & ക്യാരി -METRO Cash & Carry India നടത്തുന്ന 31 മൊത്തവ്യാപാര സ്റ്റോറുകളും, ഇന്ത്യയിലെ മുഴുവൻ റിയൽ എസ്റ്റേറ്റ് വകകളും ഈ വിറ്റഴിക്കൽ ഇടപാടിൽ ഉൾപ്പെടുന്നു.
RRVLമായുണ്ടാക്കിയ കരാർ പ്രകാരം എല്ലാ മെട്രോ ഇന്ത്യ സ്റ്റോറുകളും ഒരു അംഗീകൃത കാലയളവ് വരെ മെട്രോ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്നത് തുടരും. നിലവിലെ മെട്രോ ജീവനക്കാർക്ക് തൽക്കാലം മാറ്റങ്ങളൊന്നും ഉണ്ടാകില്ല. 2022 ഡിസംബറിൽ ജർമ്മൻ കമ്പനിയുടെ ഇന്ത്യയിലെ മൊത്തവ്യാപാര പ്രവർത്തനങ്ങൾ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള RRVL 2,850 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതിനുള്ള കരാർ പ്രഖ്യാപിച്ചിരുന്നു.
പൂർവാധികം ശക്തിയോടെ തിരിച്ചെത്തി പേടിഎം; ഫോൺപേയും ഗൂഗിൾ പേയും മറികടന്ന് റെക്കോർഡിട്ടു... Read More
ആഗോളതലത്തിൽ അതിവേഗം വളരുന്ന വിപണികളിലൊന്നായ ഇന്ത്യൻ റീട്ടെയിൽ മേഖലയിൽ റിലയൻസ് റീട്ടെയിലിന്റെ പ്രബലമായ സ്ഥാനം ശക്തിപ്പെടുത്താൻ ഈ ഏറ്റെടുക്കൽ സഹായിക്കും. റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ പ്രവർത്തനങ്ങൾക്കുള്ള ഹോൾഡിംഗ് കമ്പനിയാണ് RRVL. 2022-23 സാമ്പത്തിക വർഷത്തിൽ റിലയൻസ് റീട്ടെയിലിന്റെ പ്രവർത്തനത്തിൽ നിന്നുള്ള വരുമാനം 2.30 ലക്ഷം കോടി രൂപയാണ്.
30-ലധികം രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഒരു പ്രമുഖ അന്താരാഷ്ട്ര ഭക്ഷ്യ റീട്ടെയ്ലറാണ് മെട്രോ. 2021/22 സാമ്പത്തിക വർഷത്തിൽ, മെട്രോ 29.8 ബില്യൺ യൂറോയുടെ വിൽപ്പന നടന്നിരുന്നു. ഉപഭോക്തൃ ബ്രാൻഡ് ബിസിനസ്സിലെ ഉൽപ്പന്ന വാഗ്ദാനത്തോടൊപ്പം മറ്റു മേഖലകളിലും അതിന്റെ വിതരണ ശൃംഖല വിപുലീകരിക്കാൻ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.