Sections

ബഡ്ജറ്റ് റേറ്റിൽ ഒരു കിടിലൻ സ്മാർട്ട് ഫോൺ

Tuesday, Dec 27, 2022
Reported By MANU KILIMANOOR

റെഡ്മി 12 നോട്ട് സീരീസ് ഇന്ത്യൻ വിപണിയിൽ അവതരിച്ചു


സ്മാർട്ട്ഫോൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് റെഡ്മി. റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിച്ച റെഡ്മി 12 നോട്ട് സീരീസ് സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണി കീഴടക്കാനും എത്തുകയാണ്. ജനുവരി 5- നാണ് ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക. അതേസമയം, ചൈനയിൽ അവതരിപ്പിച്ച മോഡലിൽ നിന്നും വ്യത്യസ്ഥമായ മോഡലാണ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുക. ഇവയുടെ കൂടുതൽ സവിശേഷതകൾ അറിയാം.

റെഡ്മി നോട്ട് 12 5ജി, റെഡ്മി നോട്ട് 12 പ്രോ 5ജി, റെഡ്മി നോട്ട് 12 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാണ് ഇന്ത്യയിൽ പുറത്തിറക്കാൻ സാധ്യത.സ്നാപ്ഡ്രാഗൺ പ്രോസസറും, അമോലെഡ് ഡിസ്പ്ലേയുമാണ് നൽകുക. 48 മെഗാപിക്സൽ ക്യാമറയാണ് ഈ വേരിയന്റുകളിൽ പ്രതീക്ഷിക്കുന്നത്. 33 വാട്സ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററി ലൈഫ് നൽകുമെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണുകളുടെ വില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഏകദേശം 15,000 രൂപ മുതലായിരിക്കും വില ആരംഭിക്കാൻ സാധ്യത.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.