Sections

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ല

Monday, Aug 22, 2022
Reported By MANU KILIMANOOR

സാമ്പത്തിക മേഖലയ്ക്ക് വലിയ ഉല്‍പാദന ക്ഷമത നല്‍കുന്ന ഒന്നാണ് യുപിഐ പേമെന്റുകള്‍

യുപിഐ വഴി പണം അയയ്ക്കുന്നതിന് നികുതി ചുമത്തില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രാലയം. കേന്ദ്രസര്‍ക്കാര്‍ യുപിഐ പേമെന്റുകള്‍ക്ക് നികുതി ചുമത്താന്‍ ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് ധനമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.

യുപിഐ പ്ലാറ്റ്‌ഫോമുകള്‍ക്ക് അവരുടെ സേവന നിരക്ക് ഈടാക്കാന്‍ മറ്റ് മാര്‍ഗങ്ങളെക്കുറിച്ച് ചര്‍ച്ച
ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കി.യുപിഐ പേമെന്റുകളെക്കുറിച്ച് മികച്ച അഭിപ്രായമാണ്. പൊതുജനങ്ങള്‍ക്ക് സൗകര്യപ്രദവും സാമ്പത്തിക മേഖലയ്ക്ക് വലിയ ഉല്‍പാദന ക്ഷമത നല്‍കുകയും ചെയ്യുന്ന രീതിയാണിത്.അതില്‍ നികുതി ചുമത്തുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നില്ല. മന്ത്രാലയം വ്യക്തമാക്കി.

സേവന നിരക്കിനെക്കുറിച്ചുളള സര്‍വ്വീസ് ദാതാക്കളുടെ ആശങ്കകള്‍ മറ്റ് മാര്‍ഗങ്ങളിലൂടെ പരിഹരിക്കാന്‍ നോക്കുമെന്നും മന്ത്രാലയം അറിയിച്ചു.ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്തൃസൗഹൃദമാണ്. വര്‍ഷവും സര്‍ക്കാര്‍ ഡിജിറ്റല്‍ പേമെന്റ് ഇക്കോസിസ്റ്റത്തിന് സാമ്പത്തിക പിന്തുണ നല്‍കിയിരുന്നു. ഇക്കുറിയും അത് തുടരുകയാണ്.കൂടുതല്‍ പുതിയ ആശയങ്ങളും സാങ്കേതിക സംവിധാനവും സ്വീകരിക്കാന്‍ വേണ്ടി കൂടിയാണിത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.