Sections

രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്

Thursday, Jun 08, 2023
Reported By admin
rbi

2023-24 സാമ്പത്തിക വർഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആർബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു


റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരും. ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല. റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി യോഗത്തിന് ശേഷമാണ് ആർബിഐ ഗവർണർ ഇക്കാര്യം അറിയിച്ചത്. 

രാജ്യത്തിന്റെ സമ്പദ് ഘടന ഭദ്രമാണെന്ന് റിസർവ് ബാങ്ക് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. നാണയപ്പെരുപ്പ തോത് നേരത്തെ നിശ്ചയിച്ചതിനേക്കാളും ഉയർന്നതാണെങ്കിലും നിയന്ത്രണ വിധേയമാണെന്നാണ് ആർബിഐ വിലയിരുത്തൽ.  

2023-24 സാമ്പത്തിക വർഷത്തെ യോഗം കഴിഞ്ഞ മൂന്ന് ദിവസമായി ആർബിഐ ആസ്ഥാനത്ത് നടന്ന് വരികയായിരുന്നു. ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കഴിഞ്ഞ ഏപ്രിൽ 18 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ എത്തിയിരുന്നു. 4.7 ശതമാനമാണ് ഏപ്രിലിലെ നിരക്ക്. 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.