Sections

പച്ചചക്ക Vs ചക്കപ്പഴം - പ്രമേഹത്തിനും ഊർജത്തിനും മികച്ചത് ഏത്

Sunday, May 25, 2025
Reported By Soumya
Raw vs Ripe Jackfruit: Which Is Healthier for Diabetes, Energy & Anti-Aging?

പ്രമേഹം, കാൻസർ, ഹൃദയാരോഗ്യം, ചർമപ്രശ്നം, ഊർജ്ജം കിട്ടാൻ എന്നു തുടങ്ങി വാർധക്യത്തെ ചെറുക്കാൻ വരെ ചക്കയും ചക്കപ്പഴവും ഉപയോഗിക്കുന്നു. എന്നാൽ പലപ്പോഴും പച്ചചക്കയാണോ പഴമാണോ നല്ലത് എന്ന ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. ഇതിനെക്കുറിച്ചാണ് ഇന്നത്തെ ലൈലത്തിൽ പറയുന്നത്.

  • പച്ചചക്കയിൽ ഏകദേശം 85 % ജലാംശവും 2% നോളം പ്രോട്ടീനും 3.5 നോളം കാർബോഹൈഡ്രേറ്റും 110 kg ഊർജ്ജവും ഉള്ളപ്പോൾ ചക്കപ്പഴത്തിൽ 78% ജലാംശവും 2.7 % പ്രോട്ടീനും 14% ഓളം കാർബോഹൈഡ്രേറ്റും 302 kg നോളം ഊർജ്ജവും ഉണ്ട്.
  • പഴുത്ത ചക്കയെ അപേക്ഷിച്ചു 2.5 ഇരട്ടിയോളം വൈറ്റമിൻ സി പച്ച ചക്കയിലാണ് കൂടുതൽ.
  • ഊർജ്ജം പച്ച ചക്കയെക്കാൾ 3 മടങ്ങോളം കൂടുതൽ പഴത്തിലാണ്.
  • പ്രമേഹത്തെ കുറയ്ക്കുന്ന ഒരു ഫലം എന്നാണു ചക്കയെക്കുറിച്ച് പറയാറ്.
  • വൈറ്റമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും ഫ്രീറാഡിക്കലുകളെ തടഞ്ഞ് വാർധക്യം തടയാനും ചർമത്തിലെ ചുളിവുകൾ മാറ്റാനും അണുബാധ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി കൂട്ടാനും കാൻസറിനെയും ട്യൂമറിനെയും പ്രതിരോധിക്കാനും സഹായിക്കുന്ന ഒന്നാണ്.
  • ഗ്ലൈസെമിക് ഇൻഡക്സും അന്നജവും ചക്കയിൽ കുറവും നാരുകൾ കൂടുതൽ ഉള്ളതുമാണ് ഇതിനു കാരണം. പച്ച ചക്കയിലാണ് ഈ ഗുണങ്ങൾ ഉള്ളത്. എന്നാൽ പഴുത്ത ചക്കയിൽ നാല് ഇരട്ടിയോളം അന്നജവും മൂന്ന് ഇരട്ടിയോളം ഊർജ്ജവുമുണ്ട്.
  • പ്രമേഹ രോഗികൾ അമിതമായി ചക്കപ്പഴവും ചക്ക വേവിച്ച തും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ നിരക്ക് കൂടുന്നതായി ധാരാളം കണ്ടു വരുന്നുണ്ട് അതിനാൽ തന്നെ ഇവ (ചക്ക, പഴവും വേവിച്ചതും) മിതമായി മാത്രമേ പ്രമേഹ രോഗികൾ എടുക്കാവൂ.
  • ഊർജ്ജത്തിനായാണ് ചക്ക ഉപയോഗിക്കുന്നതെങ്കിൽ പഴം തന്നെയാണ് നല്ലത്. പച്ച ചക്കയെക്കാൾ മൂന്നിരട്ടി ഊർജ്ജം ചക്കപ്പഴത്തിലുണ്ട്. നാരുകളുടെ അളവ് കൂടുതൽ പച്ച ചക്കയിലാണ്. അതുകൊണ്ടു ദഹനസംബന്ധിയായ പ്രശ്നങ്ങൾക്കും മലബന്ധത്തിലും ഉത്തമം പച്ച ചക്കതന്നെ.
  • ചക്കയുടെ കൂടെ പ്രോട്ടീൻ കൂടുതലുള്ള മീൻ, ഇറച്ചി എന്നിവ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ കൂടാൻ കാരണമാകും.
  • രാവിലെ അല്ലെങ്കിൽ മറ്റു ഭക്ഷണങ്ങൾക്കു മുൻപ് ചക്ക കഴിക്കുക.
  • രക്തസമ്മർദം, ഹൃദയാരോഗ്യം , സ്ട്രോക്ക് എന്നിവ നിയന്ത്രിക്കാൻ ഉത്തമമായ ഒന്നാണ് പൊട്ടാസ്യം. ചക്കയിൽ മിതമായ തോതിൽ പൊട്ടാസ്യം ഉണ്ട്. അതിൽ പച്ച ചക്കയിലാണ് പൊട്ടാസ്യം കൂടുതൽ. പൊട്ടാസ്യം കിഡ്നി രോഗമുള്ളവർക്ക് നിയന്ത്രിതമായേ ഉപയോഗി ക്കാൻ പറ്റൂ. അതിനാൽ തന്നെ പച്ച ചക്ക ഡോക്ടറുടെയോ ഡയറ്റീഷ്യന്റെയോ ഉപദേശ പ്രകാരമേ കഴിക്കാവൂ.
  • ചക്കപ്പഴത്തിലുള്ള മറ്റൊരു വൈറ്റമിനാണ് B6. ഇവ ചില അനീമി യകളെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്നു.
  • ചക്ക തീർച്ചയായും പോഷകമൂല്യമുള്ള ഒരു ഫലം തന്നെ. എന്നാൽ നമ്മുടെ ആവശ്യം അനുസരിച്ച് പഴം വേണോ പച്ച വേണോയെന്നു തിരഞ്ഞെടുക്കുക. എങ്കിൽ മാത്രമേ പോഷണങ്ങളുടെ ഉപയോഗം ഉപകാരപ്പെടൂ.

ഹെൽത്ത് ടിപ്സുകൾ ദിവസവും ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.