Sections

വർക്കല താലൂക്ക് പരിധിയിൽ റേഷൻകട ലൈസൻസിന് അപേക്ഷിക്കാം

Saturday, Jan 06, 2024
Reported By Admin
Ration Shop License

വർക്കല താലൂക്ക് പരിധിയിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ഭവാനി ജംഗ്ഷൻ, മാവിൻമൂട്ടിൽ പുതുതായി അനുവദിച്ച എ.ആർ.ഡി നമ്പർ 1171147 റേഷൻകടയിലെ ലൈസൻസിയെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കേരള ടാർഡജറ്റഡ് പബ്ലിക്ക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം കൺട്രോൾ ഓർഡർ 2021 അനുബന്ധം 7 ഫോറം ജി പ്രകാരം പറഞ്ഞിരിക്കുന്ന നിശ്ചിത ഫോറത്തിൽ എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫെബ്രുവരി ഒന്ന്, മൂന്ന് മണിക്ക് മുമ്പായി നേരിട്ടോ തപാൽ മുഖേനയോ ജില്ലാ സപ്ലൈ ഓഫീസിൽ എത്തിക്കേണ്ടതാണ്. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ഫോറം ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471 - 2731240.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.