- Trending Now:
കൊച്ചി: ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായി രാജീവ് ആനന്ദിനെ നിയമിച്ചു. ഈ മാസം 25 മുതൽ മൂന്ന് വർഷം പ്രാബല്യത്തിലേക്കാണ് നിയമനം.
ബാങ്കിംഗ്, ധനകാര്യ മേഖലകളിലായി 35 വർഷത്തിലേറെ നീണ്ടുനിൽക്കുന്ന അനുഭവസമ്പത്താണ് രാജീവ് ആനന്ദിനുള്ളത്. ആക്സിസ് ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായിരുന്നു. മൂലധന വിപണികൾ, ട്രഷറി, അസറ്റ് മാനേജ്മെന്റ് എന്നിവയിൽ വൈദഗ്ധ്യമുള്ള അദ്ദേഹം റീട്ടെയിൽ, കോർപ്പറേറ്റ് ബിസിനസുകളിൽ മികവുറ്റ ട്രാക്ക് റെക്കോർഡ് നേടിയിട്ടുണ്ട്.
'ബാങ്കിന്റെ എംഡിയും സിഇഒയുമായി നിയമിതനായ രാജീവ് ആനന്ദിനെ ബോർഡിനുവേണ്ടി ഞാൻ അഭിനന്ദിക്കുന്നുവെന്നു ഇൻഡസ്ഇൻഡ് ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാൻ സുനിൽ മേത്ത പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ഭരണത്തിന് മുൻഗണന നൽകിക്കൊണ്ട് ശക്തവും കരുത്തുറ്റതുമായ വളർച്ച കൈവരിക്കുന്നതിനായി രാജീവും മാനേജ്മെന്റ് ടീമുമായി അടുത്ത് പ്രവർത്തിക്കാൻ ബോർഡ് ആഗ്രഹിക്കുന്നു. ഈ പ്രക്രിയയിലുടനീളം വിലമതിക്കാനാവാത്ത പിന്തുണ നൽകിയ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോട് ബോർഡ് നന്ദി അറിയിക്കുന്നു. ഇൻഡസ്ഇൻഡ് കുടുംബത്തിലേക്ക് രാജീവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.