Sections

റെയില്‍വേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ വന്‍ വര്‍ദ്ധന

Monday, Sep 05, 2022
Reported By admin
railway

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്

 

ഇന്ത്യന്‍ റെയില്‍വേയുടെ ചരക്ക് ഗതാഗത വരുമാനത്തില്‍ ഓഗസ്റ്റ് മാസത്തില്‍ 19 ശതമാനം വര്‍ദ്ധനവ്. 12926 കോടിയാണ് ഓഗസ്റ്റ് മാസത്തിലെ വരുമാനം. 119 ദശലക്ഷം ടണ്‍ ചരക്കാണ് ഓഗസ്റ്റ് മാസത്തില്‍ റെയില്‍വേ കൈകാര്യം ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 7.9 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.

കനത്ത മഴയില്‍ കല്‍ക്കരി ഉല്‍പ്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളും ഇന്ത്യന്‍ റെയില്‍വേയും ഭീമമായ നാശനഷ്ടങ്ങള്‍ നേരിട്ട ശേഷവും വരുമാന വര്‍ദ്ധനവ് ഉണ്ടായത് റെയില്‍വേയെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഇതോടെ ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള ചരക്ക് ഗതാഗതത്തില്‍ നിന്ന് ഇന്ത്യന്‍ റെയില്‍വേ നേടിയ വരുമാനം 66,658 കോടി രൂപയായി.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 48 മെട്രിക് ടണ്‍ കല്‍ക്കരി കൈകാര്യം ചെയ്ത സ്ഥാനത്ത് ഇന്ത്യന്‍ റെയില്‍വേ ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ 58 മെട്രിക് ടണ്‍ കല്‍ക്കരി ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. ഇതിലൂടെ 20 ശതമാനം വളര്‍ച്ചയാണ് നേടാനായത്. എന്നാല്‍ ചരക്ക് ഗതാഗതത്തില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ റെയില്‍വേയ്ക്ക് സാധിക്കുന്നില്ല. 

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 1700 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യണം എന്നാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന് ഒരു മാസം 150 മെട്രിക് ടണ്‍ ചരക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാല്‍ മികച്ച വളര്‍ച്ച നേടിയ ഓഗസ്റ്റ് മാസത്തില്‍ പോലും റെയില്‍വേക്ക് അവര്‍ ലക്ഷ്യമിട്ടിരുന്ന ഉയരത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 30 മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് റെയില്‍വേ കൈകാര്യം ചെയ്തത്. 12 ശതമാനം വളര്‍ച്ചയാണ് ഇതില്‍ ഇതുവരെ ഉണ്ടായിരിക്കുന്നത്.  


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.