Sections

ബിസിനസിൽ കത്തി കയറി പ്രിയങ്ക ചോപ്ര; അമേരിക്കയിലെ വമ്പൻ സെലിബ്രിറ്റികളെ കടത്തി വെട്ടി 

Sunday, Apr 02, 2023
Reported By admin
celebrities

ഉത്പാദന രംഗത്ത് ഒട്ടേറെ ഉത്പന്നങ്ങളുമായി നിരവധി സെലിബ്രിറ്റികൾ രംഗത്തുണ്ട്


ഹോളിവുഡിലെ മുൻനിര താരങ്ങളുടെ ബിസിനസിനെ കടത്തി വെട്ടി പ്രിയങ്ക ചോപ്രയുടെ കോസ്മറ്റിക്സ് ബിസിനസ്. 4843 കോടി രൂപയാണ് അനോമലി എന്ന ബ്രാൻഡിൽ നിന്ന് പ്രിയങ്ക നേടിയത്. കൈലീ ജെന്നർ, സെലേന ഗോമസ് തുടങ്ങിയവരേക്കാൾ കൂടുതൽ വരുമാനമാണ് ബിസിനസിൽ നിന്ന് പ്രിയങ്ക ചോപ്ര നേടിയത്. അനോമലി എന്ന ബ്രാൻഡ് ഈ വർഷം ഏറ്റവുമധികം വരുമാനം ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ലോകത്തിലെ മുൻനിര കോസ്മറ്റിക്സ് ബ്രാൻഡാണ്.

ബോളിവുഡ് വിട്ട പ്രിയങ്ക ചോപ്ര 2021 ൽ ആണ് ബിസിനസ് തുടങ്ങുന്നത്. യുഎസിൽ ആയിരുന്നു തുടക്കം. കഴിഞ്ഞ വർഷം ഇന്ത്യയിൽ ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ വിപണിയിൽ കടുത്ത മത്സരം നിലനിന്നിട്ടും ഹെയർകെയർ ബ്രാൻഡ് തിളങ്ങി. സൗന്ദര്യവർദ്ധക ഉത്പന്നങ്ങളുടെ ഉത്പാദന രംഗത്ത് ഒട്ടേറെ ഉത്പന്നങ്ങളുമായി നിരവധി സെലിബ്രിറ്റികൾ രംഗത്തുണ്ട്.

ഏറ്റവുമധികം വരുമാനം ഉണ്ടാക്കുന്ന സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡുകളിൽ പ്രിയങ്ക ചോപ്രയുടെ ഹെയർ കെയർ ബ്രാൻഡായ അനോമലിയേക്കാൾ വരുമാനം പക്ഷേ റിഹാനയുടെ ഫെൻറി ബ്യൂട്ടിക്കാണ്. നിലവിൽ ഏറ്റവും സമ്പന്നമായ സെലിബ്രിറ്റി ബ്യൂട്ടി ബ്രാൻഡാണിത്. പ്രിയങ്കയുടെ അനോമലി രണ്ടാം സ്ഥാനത്തുണ്ട്. വിവിധ തരം ഷാംപൂ, ഹെയർ കണ്ടീഷണറുകൾ തുടങ്ങി വിവിധ ഉത്പന്നങ്ങൾ കമ്പനി പുറത്തിറക്കുന്നുണ്ട്. കൈലി ജെന്നറുടെ കൈലി കോസ്മെറ്റിക്സ് ആണ് മൂന്നാം സ്ഥാനത്ത്. ഗായിക അരിയാന ഗ്രാൻഡെയുടെ ആർ.ഇ.എം. ആണ് നാലാം സ്ഥാനത്ത്. ഇതും മേക്കപ്പ് ഉത്പന്നങ്ങളുടെ ബ്രാൻഡാണ്. സെലീന ഗോമസിന്റെ കോസ്മറ്റിക്സ് ബ്രാൻഡ് അഞ്ചാം സ്ഥാനത്താണ്.

ബ്രാൻഡ് സ്ഥാപിച്ച് രണ്ട് വർഷത്തിനുള്ളിൽ ആണ് പ്രിയങ്ക ചോപ്ര വൻ ബിസിനസ് വിജയം നേടിയതെങ്കിൽ പോപ് താരം റിഹാന ബിസിനസ് തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ വലിയ വിറ്റുവരവ് നേടിയിരുന്നു. അടിവസ്ത്രങ്ങൾക്കായുള്ള ബ്രാൻഡാണ് റിഹാന പുറത്തിറക്കിയത്. 2021 ൽ, റിഹാനയുടെ ബിസിനസ് 100 കോടി ഡോളറിന്റെ മൂല്യം നേടിയിരുന്നു. മെയ്ക്കപ്പ്, പെർഫ്യൂം തുടങ്ങിയ വിവിധ മേഖലകളിലും റിഹാന ബിസിനസ് ചെയ്തിരുന്നു


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.