- Trending Now:
കൊല്ലത്തിന്റെ രുചിയെന്ന് പേരുകേട്ട മീൻവിഭവങ്ങൾ പ്രിമിയം സൗകര്യങ്ങളോടെ കുറഞ്ഞവിലയ്ക്ക് കിട്ടുന്ന പ്രിമിയം കഫെ പന്മന ഗ്രാമപഞ്ചായത്തിലേക്കുമെത്തി. കുടുംബശ്രീ ശൃംഖലയുടെ ഭാഗമായി തുടങ്ങിയ ജില്ലയിലെ ആദ്യസംരംഭം ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ നാടിന് സമർപിച്ചു.
ഫുഡ്സ്പോട്ടായി മേഖലയെ മാറ്റിയെടുക്കാൻ സഹായകമായ സംരംഭമാണിത്. മീൻവിഭവങ്ങൾക്ക് പ്രാമുഖ്യം നൽകുന്നത് പൊതുവെസ്വീകാര്യവുമാണ്. 80 പേർക്ക് തൊഴിൽകൂടി ലഭ്യമാക്കുന്നതിന് സംരംഭം വഴിയൊരുക്കി, അത്രതന്നെയാളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവുമുണ്ട് - മന്ത്രി പറഞ്ഞു.
വെജ്-നോൺവെജ് സദ്യ, ബിരിയാണി, അറേബ്യൻ-ചൈനീസ് വിഭവങ്ങളും ഫാസ്റ്റ് ഫുഡും പ്രീമിയം കഫെയിലുണ്ട്. അഷ്ടമുടി പ്രാച്ചിക്കറി, കണമ്പ് മപ്പാസ്, കല്ലുമ്മക്കായ മപ്പാസ്, അഷ്ടമുടി കരിമീൻ പൊള്ളിച്ചത്, ചിപ്പി റോസ്റ്റ്, കണവ 23, ചെമ്മീൻ മൽഹാർ, നാലു തരം മീനും കൊഞ്ചും ഞണ്ടും ഉൾപെടുന്ന കഫെ സ്പെഷ്യലായ ദേശിംഗനാട് മീൻ സദ്യ എന്നിവയാണ് പ്രീമിയം കഫേ പ്രത്യേകമായി തയ്യാറാക്കുന്നത്.
സുജിത് വിജയൻപിള്ള എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി കെ ഗോപൻ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീകല, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അഡ്വ. സി പി സുധീഷ് കുമാർ, എസ് സോമൻ, ചവറ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീനത്ത്, പന്മന ഗ്രാമപഞ്ചായത്ത് മെമ്പർ രാജീവ് കുഞ്ഞുമണി, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആർ വിമൽചന്ദ്രൻ, പന്മന സിഡിഎസ് അധ്യക്ഷ രമ്യ സുനിത്, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർമാരായ എ അനീസ, ആർ രതീഷ്, ജില്ലാ പ്രോഗ്രാം മാനേജർ വിഷ്ണു പ്രസാദ്, ബി ഉൻമേഷ്, കുടുംബശ്രീ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.