- Trending Now:
അവയുടെ പ്രധാന ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും മനസിലാക്കാം
കോഴി വളര്‍ത്തല്‍ എളുപ്പമുള്ള ഒരു കാര്‍ഷിക മേഖലയാണ്. എന്നാല്‍ പെട്ടെന്നു തന്നെ കോഴികള്‍ക്ക് രോഗങ്ങള്‍ പിടിപെടുന്നത് കര്‍ഷകര്‍ക്ക് വലിയൊരു ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. കോഴികള്‍ക്ക് വരുന്ന രോഗങ്ങളെ കുറിച്ചും അവയുടെ പ്രധാന ലക്ഷണങ്ങളും കാരണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും മനസിലാക്കാം.
കോഴിവസന്ത
ലക്ഷണങ്ങള്‍: ന്യൂകാസില്‍ (New Castle), റാണിക്കെറ്റ് (Rankhet) എന്നീ പേരുകളിലും അറിയപ്പെടുന്നു. റാണിക്കെറ്റ് എന്ന സ്ഥലത്തു കണ്ടെത്തിയ ഈ രോഗം മരണത്തിന്റെ മാലാഖ (Angel of death) എന്നു വിശേഷിപ്പിക്കപ്പെടുന്നു. നൂറു ശതമാനവും മരണസാധ്യതയുണ്ട്. ചുണ്ണാമ്പുനിറത്തില്‍ വെള്ളംപോലുള്ള വയറിളക്കം. കഴുത്ത് പിരിക്കുക, ശ്വസനത്തിനു തടസ്സം, കൂട്ടത്തില്‍നിന്ന് അകന്നുമാറി തൂങ്ങിയിരിക്കുക, മൂക്കില്‍നിന്ന് സ്രവം വരി, കൊക്ക് പകുതി തുറന്ന് ശ്വാസമെടുക്കക, തീറ്റക്കുറവ്.
കാരണം : വായുവിലൂടെയും കാഷ്ഠം, മൂക്കിലെ സ്രവം ഇവയിലൂടെയും പടര്‍ന്നുപിടിക്കും.
പ്രതിരോധമാര്‍ഗ്ഗം: 7-ാം ദിവസം ലെസോട്ടോ വാക്‌സിന്‍ നല്‍കുക. ആവശ്യമെങ്കില്‍ 21-ാം ദിവസം ആവര്‍ത്തിക്കുക.
ചെലവു കുറച്ച് ഡയറി ഫാം ആരംഭിക്കുന്നതെങ്ങനെ?... Read More
മാരക്സ് രോഗം (Mareks Disease)
ലക്ഷണങ്ങള്‍ : കോഴിക്കുഞ്ഞുങ്ങളില്‍ രോഗം ബാധിച്ചവയുടെ നാഡികള്‍ തളരുന്നതു മൂലം ആരോഗ്യമില്ലാതെ ക്ഷീണിച്ച് കാണപ്പെടുന്നു. വലിയവയില്‍ ഒരു കാല്‍ മുമ്പോട്ടും ഒരു കാല്‍ പിന്‍പോട്ടും വച്ചിരിക്കുക, തല ഒരു വശത്തേക്ക് ചരിച്ച് പിടിക്കുക, ചിറകുകള്‍ തൂങ്ങി ക്ഷീണിച്ച് കാണപ്പെടുക.
കാരണം: വൈറസ് മൂലം രോഗം ബാധിച്ചവയില്‍നിന്നും വായുവിലൂടെയും മറ്റ് കോഴികള്‍ക്ക് രോഗം പകരാവുന്നതാണ്.
പ്രതിരോധമാര്‍ഗ്ഗം: ഹാച്ചറിയില്‍നിന്നുതന്നെ വാക്സിന്‍ നല്‍കി വരുന്നു. കോഴിക്കുഞ്ഞുങ്ങളെ വാങ്ങുമ്പോള്‍ മാരക്സ് വാക്സിന്‍ നല്‍കിയിട്ടുണ്ടോ എന്നുറപ്പുവരുത്തണം.
ലിംഫോയിഡ് ലൂക്കോസിസ് (Lymphoid Leukosis or Avian Leukosis)
ലക്ഷണങ്ങള്‍: മാരക്സ് രോഗത്തിന്റെ വകഭേദമാണ് ഈ രോഗം. Sarcoma എന്നും അറിയപ്പെടുന്നു. വയര്‍ വലുതാവുക, പെന്‍ഗ്വിന്‍പക്ഷിയെപ്പോലെ പ്രത്യേക രീതിയില്‍ കോഴികള്‍ ഇരിക്കുക, കാഷ്ഠം ലൂസായി പോകുന്നു. കാലുകള്‍ക്ക് തളര്‍ച്ച, ആന്തരികാവയവ പരിശോധനയില്‍ കരള്‍, വൃക്ക, പ്ലീഹ മുതലായവയ്ക്ക് ക്രമത്തിലധികം വലിപ്പവും മുഴകളും കാണുക.
കാരണം: ഇത് ഒരുതരം വൈറസ്ബാധ മൂലമാണ്. വൈറസ്ബാധ മുട്ടയില്‍ക്കൂടിയും രോഗം ബാധിച്ച കോഴിയില്‍നിന്നും പകരുന്നു.
പ്രതിരോധം മാര്‍ഗ്ഗം: ഇതിന് ഫലപ്രദമായ ചികില്‍സ ഇല്ല.
സബ്സിഡിയോടെ കൃഷിയിടത്തില്‍ ജലസേചന സംവിധാനങ്ങള്‍ സ്ഥാപിക്കാം; അപേക്ഷ ക്ഷണിച്ചു... Read More
ലീച്ചി (Leechi) മഹോദരം
ലക്ഷണങ്ങള്‍: വൈറസ് മൂലം വയറില്‍ വെള്ളം കെട്ടുക.
കാരണം: തീറ്റയില്‍ പൂപ്പല്‍, വിഷം, കൂടിയ തോതില്‍ ഉപ്പ്.
പ്രതിരോധമാര്‍ഗ്ഗം: സോഡാക്കാരം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കുറഞ്ഞ അളവില്‍ തീറ്റയില്‍ നല്‍കുക. (സാധാരണഗതിയില്‍ 50 കി.ഗ്രാം തീറ്റയില്‍ 25 ഗ്രാം മാത്രം.)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.