Sections

ചെലവു കുറച്ച് ഡയറി ഫാം ആരംഭിക്കുന്നതെങ്ങനെ?

Thursday, Mar 03, 2022
Reported By Admin
farm

പരീക്ഷിച്ചിരിക്കേണ്ട ചില തൊഴുത്ത് നിര്‍മ്മാണ മാതൃക പരിചയപ്പെടാം


ഡയറി ഫാമുകളില്‍ ഏറ്റവും പ്രധാനപ്പെട്ടത് തൊഴുതു തന്നെയാണ്. ഡയറി ഫാമുകള്‍ ആരംഭിക്കുമ്പോള്‍ ഏകദേശം 65 ശതമാനത്തോളം മുതല്‍ മുടക്ക് വേണ്ടിവരുന്നത് ഭൗതികസൗകര്യ വികസനത്തിനാണ്. തൊഴുത്തു നിര്‍മ്മാണം, വൈദ്യുതീകരണം, ഓട്ടോമാറ്റിക് ഡ്രിങ്കര്‍  എന്നിവ ഭൗതികസൗകര്യ വികസനത്തിലെ ഏറെ മുതല്‍മുടക്ക് ആവശ്യപ്പെടുന്ന നടപടികളുമാണ്. 

വായ്പയോ ചെറിയ നിക്ഷേപമോ ഉപയോഗിച്ച് ഡയറി ഫാം മേഖലയിലേക്ക് കടന്നുവരുന്ന അനുഭവസമ്പത്ത് കുറഞ്ഞ ക്ഷീരകര്‍ഷകരെ സംബന്ധിച്ചിടത്തോളം പ്രയാസകരമായ ഒരുകാര്യമാണ് നിക്ഷേപത്തിന്റെ വലിയൊരു ഭാഗം ഭൗതികസൗകര്യവികസനത്തനായി മാറ്റിവയ്ക്കുക എന്നത്. ലാഭത്തിന്റേയോ നടത്തിപ്പിന്റേയോ വലിയ മാതൃകകള്‍ കൈവശം സൂക്ഷിച്ചായിരിക്കില്ല ഇവരാരും വ്യവസായത്തിലേക്ക് കടക്കുന്നത്. അത്തരക്കാര്‍ പരീക്ഷിച്ചിരിക്കേണ്ട ചില തൊഴുത്ത് നിര്‍മ്മാണ മാതൃക പരിചയപ്പെടാം.

തൊഴുത്തു നിര്‍മ്മാണത്തിലെ ചെലവു കുറഞ്ഞ മാതൃക

ഏകദേശം നാല്‍പ്പതിനായിരം രൂപ മുടക്കിയാല്‍ ഇത്തരത്തിലുള്ള തൊഴുത്ത് നിര്‍മ്മിക്കാനാകും.

12 പശുക്കളെ വളര്‍ത്താവുന്ന സൌകര്യത്തോടൊപ്പം കന്നുകാലികളെ കുളിപ്പിക്കാനുള്ള ചെറിയ കുളവും തൊഴുത്തിന് സമീപമായി തയ്യാറാക്കാം. 

കുള നിര്‍മ്മാണ വേളയില്‍ എടുക്കുന്ന മണ്ണ് ഉപയോഗിച്ചു തൊഴുത്തിന് തറ പണിയാം.

മെടഞ്ഞ ഓലകള്‍ ധാരാളം കിട്ടാനുള്ള സാഹചര്യം കൂടിയുണ്ടെങ്കില്‍ മികച്ചത്

തമിഴ്നാടിന്റെ പല ഭാഗങ്ങളിലും ഇത്തരം മണ്‍തറകള്‍ ഉള്ള തൊഴുത്തുകളുണ്ട്. അവിടെ വളര്‍ത്തുന്ന പശുക്കള്‍ക്ക് കാല്‍ വേദനയോ കുളമ്പു രോഗങ്ങളോ ഇല്ല എന്നതിന് മുഖ്യ കാരണമായി കണക്കാക്കാവുന്നതാണ് 

കൂടുതല്‍ സമയവും പറമ്പില്‍ അഴിച്ചു കെട്ടിയുള്ള പശു പരിപാലനം ഉദ്ദേശിക്കുന്നവര്‍ക്ക് ഇത്തരത്തിലുള്ള എളിയ മാതൃകകള്‍ പരീക്ഷിക്കാവുന്നതാണ്.

ഓട്ടോമാറ്റിക് ഡ്രിങ്കര്‍ ഉപയോഗിക്കുന്നതിന് പകരം മണ്‍തൊട്ടികളില്‍ വെള്ളം കൊടുക്കാവുന്ന സൌകര്യം ഏര്‍പ്പെടുത്തുന്നത് ചെലവ് കുറക്കാനുള്ള മറ്റൊരു ഉപാധിയാണ്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.