- Trending Now:
ന്യൂഡൽഹി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) മേയ് 15-ന് രാജ്യവ്യാപകമായി നടത്തപ്പെടുന്ന റീട്ടെയിൽ ഔട്ട്റീച്ച് പ്രോഗ്രാം അവതരിപ്പിച്ചു.
രാജ്യവ്യാപകമായി വിവിധ റീട്ടെയിൽ വായ്പാ വിഭാഗങ്ങളിൽ അനുയോജ്യമായ സാമ്പത്തിക പരിഹാരങ്ങൾ ഉപഭോക്താക്കളിലേക്കെത്തിക്കാനാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.
വിവിധതരത്തിലുള്ള വായ്പാ പരിഹാരങ്ങൾ ഒരേ പ്ലാറ്റ്ഫോമിൽ കൊണ്ടുവരികയാണ് ഈ പ്രോഗ്രാം. മത്സരപരമായ പലിശനിരക്കിലും കുറഞ്ഞ ടിഎടി ഡോക്യുമെൻറേഷൻ ആവശ്യകതകളും ഉളളത് മൂലം പ്രധാനപ്പെട്ട ധനകാര്യ ഉൽപ്പന്നങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നു. വൈവിധ്യമാർന്ന എക്സ്ക്ലൂസീവ് ഓഫറുകളിൽ നിന്ന് ഉപഭോക്താക്കൾക്ക് പ്രയോജനം നേടാം
യോഗ്യരായ ഉപഭോക്താക്കൾക്ക് ഓൺ-ദി-സ്പോട്ട് കൺസൾട്ടേഷനുകൾ, തൽക്ഷണ യോഗ്യതാ പരിശോധനകൾ, ഇൻ-പ്രിൻസിപ്പൽ അനുമതി എന്നിവ ഈ പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു. പിഎൻബി ഡിജിറ്റൽ ചാനലായ പിഎൻബി വൺ ആപ്പ് വഴി ഭവന വായ്പ, പിഎം സൂര്യ ഘർ മുഫ്ത് ബിജ്ലി യോജനയ്ക്ക് കീഴിലുള്ള വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും.
ചടങ്ങിൽ സംസാരിച്ച പിഎൻബിയുടെ എംഡിയും സിഇഒയുമായ അശോക് ചന്ദ്ര പറഞ്ഞു: ''ഓരോ ഉപഭോക്താവിന്റെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മാത്രമല്ല, എളുപ്പത്തിൽ ആക്സസ് ചെയ്യാവുന്നതുമായ സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയോ അടുത്തുള്ള ഒരു ശാഖയിലൂടെയോ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആളുകളിലേക്ക് എത്തിച്ചേരുന്നതിനാണ് ഞങ്ങൾ ശ്രമിക്കുന്നത്.''
അടുത്തുള്ള പിഎൻബി ശാഖ സന്ദർശിച്ചോ, പിഎൻബി വൺ ആപ്പ് ആക്സസ് ചെയ്തോ, ബാങ്കിന്റെ സമർപ്പിത ഹെൽപ്പ്ലൈനുകളിൽ ബന്ധപ്പെട്ടോ ഉപഭോക്താക്കൾക്ക് ഈ എക്സ്ക്ലൂസീവ് ഓഫറുകൾ അടുത്തറിയാൻ കഴിയും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.