- Trending Now:
ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്കിന്റെ (പിഎൻബി) എക്സിക്യൂട്ടീവ് ഡയറക്ടറായി അമിത് കുമാർ ശ്രീവാസ്തവ ചുമതലയേറ്റു. 2025 നവംബർ 24 മുതൽ മൂന്ന് വർഷത്തേക്കോ അല്ലെങ്കിൽ സൂപ്പർആനുവേഷൻ വരെയോ ആണ് അദ്ദേഹത്തിന്റെ കാലാവധി. 31 വർഷത്തിലധികം ബാങ്കിംഗ് പരിചയമുള്ള ശ്രീവാസ്തവ ബ്രാഞ്ച് ബാങ്കിംഗ്, ട്രഷറി മാനേജ്മെന്റ്, റിസ്ക് മാനേജ്മെന്റ് എന്നീ മേഖലകളിലെല്ലാം നിരവധി പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
മുമ്പ് ശ്രീവാസ്തവ പിഎൻബിയുടെ ചീഫ് റിസ്ക് ഓഫീസറായും ക്രെഡിറ്റ് റിവ്യൂ & മോണിറ്ററിംഗ് ഡിപ്പാർട്ട്മെന്റിലെ സിജിഎം ആയും പ്രവർത്തിച്ചിട്ടുണ്ട്. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ഇദ്ദേഹം ഐസിഎഫ്ൽഎഐയിൽ നിന്ന് ട്രഷറി ആൻഡ് ഫോറെക്സ് മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമയും നേടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിയമനം പിഎൻബിയുടെ നേതൃനിരയെ കൂടുതൽ ശക്തിപ്പെടുത്തുകയും മികച്ച ഭരണനിർവഹണം, തന്ത്രപബാങ്കിന്റെരമായ കാഴ്ചപ്പാട്, സുസ്ഥിരമായ വളർച്ച എന്നിവയ്ക്കുള്ള പ്രതിബദ്ധത ഉറപ്പിക്കുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.