Sections

ഓരുജലകൂട് മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം

Thursday, Oct 19, 2023
Reported By Admin
Fish Farming

കോട്ടയം: പി.എം.എം.എസ്.വൈ. 2023-2024 പദ്ധതിയിൽ ഓരുജല കൂട് മത്സ്യക്കൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യക്തികൾക്ക്/ സ്വയംസഹായസംഘങ്ങൾക്ക്/ ഗ്രൂപ്പുകൾക്ക്/ കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾക്ക് അപേക്ഷിക്കാം. മൂന്നു ലക്ഷം രൂപയാണ് പദ്ധതി തുക. തുകയുടെ 40 ശതമാനം ജനറൽ വിഭാഗത്തിനും 60 ശതമാനം വനിതാ വിഭാഗത്തിനും സബ്സിഡിയായി ലഭിക്കും. താല്പര്യമുള്ളവർ ഒക്ടോബർ 28 നകം അതത് പ്രദേശത്തെ മത്സ്യഭവനുമായി ബന്ധപ്പെടണം. വിശദവിവരങ്ങൾക്ക് ഫോൺ: കോട്ടയം ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ ഓഫീസ് -0481-2566823, വൈക്കം മത്സ്യഭവൻ -04829-291550, 9400882267.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.