- Trending Now:
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡല്‍ഹിയിലെ വാണിജ്യ ഭവന്‍ ഉദ്ഘാടനം ചെയ്യും. വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ പുതിയ കെട്ടിടമായ വാണിജ്യഭവന്‍ രാവിലെ 10.30-നാണ് ഉദ്ഘാടനം ചെയ്യുക.
ഇന്ത്യാ ഗേറ്റിന് സമീപം നിര്‍മ്മിച്ച വാണിജ്യഭവന്‍ 'സ്മാര്‍ട്ട്' ഓഫീസായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഊര്‍ജ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രത്യേകതരം വാസ്തുവിദ്യയാണ് വാണിജ്യ ഭവന്റെ പ്രത്യേകത.
ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും നരേന്ദ്ര മോദി... Read More
രണ്ട് വകുപ്പുകളുടെ സംയോജിത ഓഫീസ് സമുച്ചയമായി വാണിജ്യ ഭവന്‍ പ്രവര്‍ത്തിക്കും. വാണിജ്യ വകുപ്പ്, ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വകുപ്പ് എന്നിവയാണ് വാണിജ്യ ഭവനില്‍ ഉള്‍ക്കൊള്ളുന്നത്.
വാണിജ്യ ഭവനോടൊപ്പം പുതിയ പോര്‍ട്ടലായ നാഷണല്‍ ഇംപോര്‍ട്ട് എക്‌സ്‌പോര്‍ട്ട് റെക്കോഡ് ഫോര്‍ ഇയേര്‍ലി അനാലിസിസ് ഓഫ് ട്രേഡും പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. ഇന്ത്യയുടെ വിദേശ വ്യാപാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശദമാക്കുന്ന ഏകജാലക പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് പോര്‍ട്ടല്‍ ആരംഭിക്കുന്നത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.