Sections

പി.എം കിസാന്‍ സമ്മാന്‍ നിധി

Friday, Aug 19, 2022
Reported By MANU KILIMANOOR
Kisan Samman Nidhi Yojan

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംബന്ധിച്ച ഒരു പ്രധാന അറിയിപ്പ്


രാജ്യത്തുടനീളമുള്ള കര്‍ഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. 2019-ലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി സംബന്ധിച്ച ഒരു പ്രധാന അറിയിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്. അതായത്, പദ്ധതിയ്ക്ക് കീഴില്‍ e-KYC പൂര്‍ത്തിയാക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘിപ്പിച്ചിരിക്കുകയാണ്. മുന്‍പ് സര്‍ക്കാര്‍ നല്‍കിയിരുന്ന ന്നിര്‍ദ്ദേശം അനുസരിച്ച് ജൂലൈ 31 വരെയായിരുന്നു e-KYC പൂര്‍ത്തീകരിയ്ക്കാനുള്ള സമയം. എന്നാല്‍, പദ്ധതിയുടെ യോഗ്യരായ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കിക്കൊണ്ട്, നിര്‍ബന്ധിത e-KYC പൂര്‍ത്തിയാക്കാനുള്ള സമയപരിധി സര്‍ക്കാര്‍ ഓഗസ്റ്റ് 31 വരെ സര്‍ക്കാര്‍ നീട്ടിയിരിയ്ക്കുകയാണ്.

പി.എം കിസാന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ മൂന്ന് കാര്യങ്ങളാണ് പരാമര്‍ശിക്കുന്നത്.

1) PMKISAN രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് e-KYC നിര്‍ബന്ധമാണ്. PMKISAN പോര്‍ട്ടലില്‍ OTP അടിസ്ഥാനമാക്കിയുള്ള e-KYC പൂര്‍ത്തിയാക്കാനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്.

2) ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള e-KYC-യ്ക്കായി അടുത്തുള്ള CSC സെന്റുകളെ സമീപിക്കാം.

3) എല്ലാ PMKISAN ഗുണഭോക്താക്കള്‍ക്കും. e-KYC പൂര്‍ത്തിയാക്കാനുള്ള സമയപരിധി 2022 ഓഗസ്റ്റ് 31 വരെ നീട്ടിയിരിക്കുന്നു.

https://exlink.pmkisan.gov.in/aadharekyc.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് e-KYC പൂര്‍ത്തിയാക്കാം.

OTP അടിസ്ഥാനമാക്കിയുള്ള e-KYC യാണ് ഈ ലിങ്കിലൂടെ നടത്താന്‍ സാധിക്കുക.

e-KYC എങ്ങനെ പൂര്‍ത്തിയാക്കാം..

ഇ-കെവൈസി (e-KYC) പൂര്‍ത്തിയാക്കുന്നതിനായി ആദ്യം പി.എം കിസാന്‍ യോജനയുടെ ഔദ്യോഗിക പോര്‍ട്ടല്‍ https://pmkisan.gov.in/. സന്ദര്‍ശിക്കുക

ഹോംപേജില്‍, 'Farmers Corner'എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക, തുടര്‍ന്ന് 'e-KYC' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

ഒരു പുതിയ പേജ് ദൃശ്യമാകും, ഇവിടെ നിങ്ങളുടെ ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ പൂരിപ്പിക്കേണ്ടതുണ്ട്, തുടര്‍ന്ന് സേര്‍ച്ച് ടാബില്‍ ക്ലിക്ക് ചെയ്യുക. ഇതിനുശേഷം നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഒരു OTP വരും. OTP നല്‍കി 'OTP സമര്‍പ്പിക്കുക' എന്നതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ഇ-കെവൈസി ഇതോടെ പൂര്‍ത്തിയാകും.

PM Kisan Nidhi Yojana എന്നത് രാജ്യത്തുടനീളമുള്ള കര്‍ഷകരെ സാമ്പത്തികമായി സഹായിയ്ക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയാണ്. 2019-ലാണ് പി.എം കിസാന്‍ സമ്മാന്‍ നിധി യോജന ആരംഭിച്ചത്.

പി.എം കിസാന്‍ സമ്മാന്‍ നിധി യോജന പ്രകാരം ഓരോ വര്‍ഷവും രാജ്യത്തെ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 6,000 രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരികയാണ്. 2000 രൂപയുടെ മൂന്ന് ഗഡുക്കളായാണ് തുക കര്‍ഷരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തുക. ഈ തുക നേരിട്ട് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പദ്ധതി പ്രകാരമുള്ള പതിനൊന്ന് ഗഡുക്കള്‍ ഇതുവരെ വിതരണം ചെയ്തു കഴിഞ്ഞു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) പദ്ധതിയുടെ 12-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍. എന്നാല്‍, അതിന് മുന്‍പായി e-KYC പൂര്‍ത്തിയാക്കേണ്ടത് അനിവാര്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.